TopTop
Begin typing your search above and press return to search.

രാജസ്ഥാന്‍ മരുഭൂമിയിലെ 'യക്ഷി പട്ടണം'/ ചിത്രങ്ങള്‍

രാജസ്ഥാന്‍ മരുഭൂമിയിലെ

കെട്ടുക്കഥകള്‍ക്കും ഐതിഹ്യങ്ങള്‍ക്കും യാതൊരു പഞ്ഞവുമില്ലാത്ത പ്രദേശമാണ് രാജസ്ഥാന്‍. രാജാക്കന്മാരുടെയും രാജ്ഞിമാരുടെയും വീര കഥകളും ത്രസിപ്പിക്കുന്ന ജീവിതങ്ങളും മാത്രമല്ല ഭയപ്പെടുത്തുന്ന കഥകളും കൊട്ടാരങ്ങളും കൊണ്ട് സമ്പന്നമാണ് രാജസ്ഥാന്‍. ഇവിടുത്തെ കഥകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു നഗരമാണ് കുല്‍ദര. ഥാര്‍ മരുഭൂമിയ്ക്കുള്ളില്‍ ഒരു ഉപേക്ഷിക്കപ്പെട്ട ഒരു നഗരമാണ്. Abandoned Town എന്ന പേരില്‍ പ്രസിദ്ധമായ ഈ 'യക്ഷി പട്ടണ'ത്തിലേക്ക് ഇപ്പോള്‍ ഒട്ടേറെ സഞ്ചാരികള്‍ എത്താറുണ്ട്.

600 വര്‍ഷങ്ങള്‍ക്ക് മുമ്പ് പാലിവാല്‍ ബ്രാഹ്മണര്‍ താമസിച്ചിരുന്ന പട്ടണം ആയിരുന്നു കുല്‍ദര. ജെയ്‌സാല്‍മീര്‍ രാജ്യത്തെ മന്ത്രിയായിരുന്ന സലിം സിംഗ്, കുല്‍ദര ഗ്രാമതലവന്റെ മകളെ നോട്ടമിടുകയും അവളെ സ്വന്തമാക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍, ഗ്രാമവാസികള്‍ അവരുടെ വീട് ഉപേക്ഷിച്ച് പാലായനം ചെയ്തു. അവരുടെ ശാപം കാരണം പിന്നീട് ആര്‍ക്കും അവിടെ വന്നു താമസിക്കാന്‍ പറ്റിയിട്ടില്ല. അങ്ങനെ കുല്‍ദര ഉപേക്ഷിക്കപ്പെട്ട ഒരു ശാപം പിടിച്ച പട്ടണമായി മാറിയെന്നാണ് കഥ.

രാജസ്ഥാന്റെ പടിഞ്ഞാറ് ഭാഗത്താണ് ഥാര്‍ മരുഭൂമി. ജെയ്‌സാല്‍മീര്‍, ബീകാനേര്‍, ജോധ്പുര്‍ എന്നിവിടങ്ങളില്‍ ആണ് യഥാര്‍ത്ഥ മരുഭൂമി. ജെയ്‌സാല്‍മീറില്‍ നിന്നും 35 കി.മീ അകലെ ഉള്ള ഥാര്‍ മരുഭൂമിയും, കുല്‍ദാരയും, കാബ ഫോര്‍ട്ടും, ബഞ്ചാരാസ് എന്ന് വിളി പേരുള്ള നാടോടികള്‍ താമസിക്കുന്ന പ്രദേശങ്ങളും, മരുഭൂമിയിലെ സൂര്യോദയവും ഒട്ടക യാത്രയും, മരുഭൂമിയിലെ മരുപ്പച്ചയും അവിടുത്തെ തടാകങ്ങളുടെയും ചിത്രങ്ങള്‍ കാണാം..

യക്ഷി പട്ടണത്തിലേക്ക് നടത്തിയ യാത്രയെക്കുറിച്ച് വിശദമായി വായിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക



മരുപ്പച്ച




കാബ ഫോര്‍ട്ട്


'യക്ഷി പട്ടണം' കുല്‍ദര








മരുഭൂമിയിലെ സൂര്യോദയം










ഡോ. മിത്ര സതീഷ്

ഡോ. മിത്ര സതീഷ്

അസിസ്റ്റന്‍റ് പ്രൊഫസര്‍, ഗവണ്‍മെന്‍റ് ആയുര്‍വേദ കോളേജ് തൃപ്പൂണിത്തുറ, യാത്രിക

Next Story

Related Stories