TopTop
Begin typing your search above and press return to search.

എഡിന്‍ ഷാവേസ് തിരഞ്ഞെടുത്ത കേരളത്തിലെ 'ബെസ്റ്റ് ഫോട്ടോഗ്രാഫി സ്‌പോട്ട്‌സ്'

എഡിന്‍ ഷാവേസ് തിരഞ്ഞെടുത്ത കേരളത്തിലെ ബെസ്റ്റ് ഫോട്ടോഗ്രാഫി സ്‌പോട്ട്‌സ്

പ്രമുഖ യു.എസ്, ഫോട്ടോഗ്രാഫ് ട്രാവല്‍ ബ്ലോഗറായ എഡിന്‍ ഷാവേസ് കേരളത്തിലെ 'ബെസ്റ്റ് ഫോട്ടോഗ്രാഫി സ്‌പോട്ടു'കളായി പതിനൊന്ന് ഇടങ്ങളെയാണ് തന്റെ ബ്ലോഗിലൂടെ പരിചയപ്പെടുത്തുന്നത്. ഏതൊരു ഫോട്ടോഗ്രാഫര്‍ക്കും പ്രത്യേകിച്ച് സ്ട്രീറ്റ് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഒരു സ്വര്‍ഗമാണ് കേരളമെന്നാണ് എഡിന്‍ ഷാവേസ് പറയുന്നത്. കേരളത്തിന്റെ ഏറ്റവും നല്ല ഭാഗം ഇവിടുത്തെ ജനങ്ങളാണെന്നും അദ്ദേഹം പറയുന്നു.

എഡിന്റെ ബ്ലോഗില്‍ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്, കേരളത്തിലെ ഗ്രാമങ്ങളില്‍ നിന്ന് അതിശയകരമായ ചിത്രങ്ങളാണ് ലഭിക്കുന്നത്. കേരളത്തെയും അവിടുത്തെ ജനങ്ങളെയും അവര്‍ യഥാര്‍ത്ഥത്തില്‍ എങ്ങനെയാണെന്ന് കാണാനും അനുഭവിക്കാനും ഗ്രാമത്തിലൂടെയുള്ള യാത്രയിലൂടെ കഴിയും. ഈ ജനങ്ങള്‍ വളരെ സന്തുഷ്ടരും, ഭംഗിയുള്ളവരും, നന്മയുള്ളവരും, ഫോട്ടോ എടുക്കാന്‍ ബുദ്ദിമുട്ടിക്കാത്തവരുമാണ്.

എല്ലായ്‌പ്പോഴും നിങ്ങള്‍ക്ക്, ആ ജനങ്ങളുടെ അടുത്തേക്ക് കടന്നുചെല്ലാനും, പുഞ്ചിരിക്കാനും നിങ്ങളുടെ ക്യാമറയില്‍ അവരെ പകര്‍ത്താനും അവര്‍ അനുവദിക്കും. സാധാരണയായി അവരുടെ ഫോട്ടോ എടുക്കാന്‍ നിങ്ങള്‍ക്ക് അനുമതി നിഷേധിക്കില്ല.. ഇങ്ങനെ പോകുന്നു കേരളത്തിനെക്കുറിച്ച് എഡിന്റെ അനുഭവങ്ങള്‍.

കേരളത്തിലെ 'ബെസ്റ്റ് ഫോട്ടോഗ്രാഫി സ്‌പോട്ടു'കളായി എഡിന്‍ തിരഞ്ഞെടുത്ത സ്ഥലങ്ങളും മറ്റും പരിചയപ്പെടാം..

1. ഗ്രാമങ്ങള്‍ - മനോഹരമായ പുഞ്ചിരിയുമായി എല്ലാവരും നിങ്ങള്‍ക്ക് ചുറ്റിനുമുണ്ടാവും. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ എല്ലാവരും കേരളത്തില്‍ പുഞ്ചിരിച്ചായിരിക്കും നിങ്ങളുമായി ഇടപെടുക. സ്ട്രീറ്റ് ഫോട്ടോകള്‍ക്ക് നല്ല അവസരമാണ് ഗ്രാമങ്ങളില്‍ നിന്ന് ലഭിക്കുന്നത്. ശുപാര്‍ശ ചെയ്യുന്ന ലെന്‍സ്, നിക്കോണ്‍ 24-85 എം എം ലെന്‍സാണ്.

2. കടല്‍ത്തീരങ്ങള്‍ - കേരളത്തിലങ്ങോളം അറബിക്കടലിന് അഭിമുഖമായിട്ടുള്ള മനോഹരമായ ബീച്ചുകളുണ്ട്. നിങ്ങള്‍ ഏത് ബീച്ച് തിരഞ്ഞെടുത്താലും അവിടെയെങ്ങുനിന്നും ഒരു മോശം ഫോട്ടോ നേടാന്‍ കഴിയില്ല. ടിപ്പ്: മികച്ച വെളിച്ചവും ശൂന്യവുമായ ബീച്ചുകള്‍ ലഭിക്കാന്‍ പുലര്‍ച്ചെ ഉണര്‍ന്ന് തീരത്തേക്ക് പോവുക.

3. കോവളം ക്ലിഫ്‌സ് - മലഞ്ചെരുവുകളാല്‍ ചുറ്റപ്പെട്ട അതിശയകരമായ ബീച്ചുകളുള്ള അവിശ്വസനീയമായ സ്ഥലമാണ് കോവാളം. നിങ്ങള്‍ക്ക് ഇവിടെ നിന്ന് ഏറ്റവും സുന്ദരമായ സൂര്യാസ്തമയം പകര്‍ത്താന്‍ കഴിയും. ഉപയോഗിക്കാന്‍ ഏറ്റവും മികച്ച ലെന്‍സ്, അള്‍ട്രാ വൈഡ് ആയിരിക്കും.

4. കേരളത്തിലെ കായലുകള്‍ - കേരളത്തിലങ്ങോളമുള്ള കായലുകള്‍ അറബിക്കടലിന് സമാന്തരമായി കിടക്കുന്ന തടാകങ്ങളുടെയും നദികളുടെയും ഒരു തുടര്‍ച്ച തന്നെയാണെന്ന് പറയാം. രാത്രിയും പകലും ഇവിടെ ചിലവഴിക്കാന്‍ സ്വകാര്യ ബോട്ടുകളും ഹൗസ്‌ബോട്ടുകളും ഇവിടെയുണ്ട്. ഇവിടെയാണ് നിങ്ങള്‍ക്ക് ഏറ്റവും മനോഹരമായ ചിത്രങ്ങള്‍ എടുക്കാന്‍ കഴിയുന്ന കേരളത്തിലെ ഇടങ്ങളിലൊന്ന്. ഏത് സമയവും ഇവിടെ ഷൂട്ട് ചെയ്യാനുള്ള മികച്ചതാണ്.

5. മൂന്നാറിലെ തേയിലത്തോട്ടങ്ങള്‍ - മൂന്നാറിലെ തേയിലത്തോട്ടങ്ങളുമായി നിങ്ങള്‍ തികച്ചും പ്രണയത്തിലാകും. അവിശ്വസനീയമായ ഇവിടുത്തെ കാഴ്ചകളുടെ ഫോട്ടോ എടുക്കാന്‍ ഇവിടെ മണിക്കൂറുകള്‍ ചെലവഴിക്കാന്‍ കഴിയും. പകല്‍ സമയമാണ് ഷൂട്ടിംഗിന് ഏറ്റവും അനുയോജ്യം.

6 വയനാട് - വയനാട്ടിലെ മലനിരകളില്‍ നിന്നുള്ള കാഴ്ചകള്‍ അവിശ്വസനീയമാണ്. സൂര്യാസ്തമയമാണ് ഷൂട്ടിംഗിന് ഏറ്റവും അനുയോജ്യമായ സമയം.

7. പൂവാര്‍ (തിരുവനന്തപുരം) - പൂവാറിലൂടെ ഒരു ബോട്ട് സവാരി നടത്തുക. ലോകത്തെവിടെയും നിങ്ങള്‍ കാണാത്ത അതിമനോഹരമായ കാഴ്ചകള്‍ ഇവിടെയുണ്ട്. പകലാണ് പൂവാറിന്റെ ഫോട്ടോ എടുക്കാന്‍ അനുയോജ്യം. ഇവിടേക്കാന്‍ പോകുവാന്‍ ശക്തമായി ശുപാര്‍ശ ചെയ്യുന്നു.

8. ഫോര്‍ട്ട് കൊച്ചി - ഒരു മനോഹരമായ സ്ഥലമാണ് കൊച്ചി. ചീനവലകള്‍ക്കിടയിലൂടെ സൂര്യന്‍ അസ്തമിക്കുന്നതിന്റെ ചിത്രം പകര്‍ത്താന്‍ നിങ്ങള്‍ ഒരു വള്ളത്തില്‍ കയറി കായലിലൂടെ പോകുമ്പോള്‍ അത് മനസിലാകും. ലെന്‍സ് ശുപാര്‍ശ ചെയ്യുന്നത് ഒരു സൂം ആണ്, 70-200 എം. എം. വൈഡ് ആംഗിള്‍ ഉപയോഗിച്ചാണ് ഞാന്‍ ചിത്രീകരിച്ചത്.

9. മത്സ്യത്തൊഴിലാളികള്‍ - കേരളത്തിലെ ഏതൊരു ജലാശയത്തിനും അടുത്തായിട്ടും നിങ്ങള്‍ക്ക് മത്സ്യത്തൊഴിലാളികളെ കണ്ടെത്താം. നേരത്തെ ഉണര്‍ന്ന് കയറും വലയും വെള്ളത്തില്‍ ഇടുമ്പോള്‍ അവര്‍ പാടുന്നത് കേള്‍ക്കുക. ഇത് കാണേണ്ട ഒന്നാണ്. വലകള്‍ സജ്ജീകരിക്കുന്നതിന് അവര്‍ സമുദ്രത്തിന്റെ നടുവിലേക്ക് നീന്തും. ഇത് മനോഹരമായ കാഴ്ചയാണ്.

10. അറബി കടല്‍ - തീരത്തോട് അടുത്ത് എത്തി കഴിഞ്ഞാല്‍, നിങ്ങള്‍ ക്യാമറ വെറുതെ പോയിന്റ് ചെയ്ത് ഷൂട്ട് ചെയ്താല്‍ മതി, ഇത് അവിശ്വസനീയമാണ്. മികച്ച ചിത്രങ്ങള്‍ ലഭിക്കും. ടിപ്പ്: പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികളുടെ ബോട്ടുകള്‍ ഉപയോഗിക്കുക.

11. സ്ട്രീറ്റ് മാര്‍ക്കറ്റുകള്‍ - ഏത് ഗ്രാമത്തിലും, നിങ്ങള്‍ തെരുവ് ചന്തകള്‍ കണ്ടെത്താം. ഇവടുത്തെ വര്‍ണങ്ങള്‍, ചിത്രങ്ങള്‍ക്ക് അവിശ്വസനീയമായ ഭാവങ്ങള്‍ നല്‍കും.

'ബെസ്റ്റ് ഫോട്ടോഗ്രാഫി സ്‌പോട്ട്‌സ്'-ന്റെ മനോഹരമായ ചിത്രങ്ങളും എഡിന്‍ ഷാവേസിന്റെ ബ്ലോഗ്ഗും വായിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ - KERALA BEST PHOTOGRAPHY SPOTS HUMAN BY NATURE

എഡിന്‍ ഷാവേസ്

ഫ്‌ളോറിഡയിലെ മിയാമി സ്വദേശിയായ കോമേഴ്യസല്‍ ഫോട്ടോഗ്രാഫറാണ് എഡിന്‍ ഷാവേസ്. നാഷണല്‍ ജിയോഗ്രാഫയും, നിക്കോണും അടക്കം പല രാജ്യങ്ങളുടെ ടൂറിസം ഡിപ്പാര്‍ട്ടമെന്റിന് വേണ്ടിയും ഫ്രീലാന്‍സായി ജോലി നോക്കുന്നു.


ചിത്രം - https://blog.edinchavez.com/





Next Story

Related Stories