TopTop
Begin typing your search above and press return to search.

ഹിമാലയ പര്‍വ്വതനിരയിലെ മൂന്ന് മലകള്‍ക്കിടയിലുള്ള 'കുമയോണ്‍ താഴ്‌വരയിലെ നഗരം' / ചിത്രങ്ങള്‍

ഹിമാലയ പര്‍വ്വതനിരയിലെ മൂന്ന് മലകള്‍ക്കിടയിലുള്ള

'കുമയോണ്‍ താഴ്‌വരയിലെ നഗരം' എന്ന് പറഞ്ഞപ്പോള്‍ ചെറിയ ഒരു സംശയമുണ്ടായോ? എന്നാല്‍ സംശയിക്കേണ്ട ഇത് ഉത്തരാഖണ്ഡിലെ മനോഹരമായ നൈനിതാള്‍ താഴ്‌വരയെക്കുറിച്ച് തന്നെയാണ് പറയുന്നത്. സമുദ്രോപരിതലത്തില്‍ നിന്നും ഏകദേശം 6,837 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന നൈനിതാള്‍, ഹിമാലയ പര്‍വ്വതനിരയിലെ മൂന്ന് മലകളാല്‍ ചുറ്റപ്പെട്ടിരിക്കുന്ന പ്രദേശമാണ്.

സമുദ്ര നിരപ്പില്‍ നിന്നും 2615 മീറ്റര്‍ ഉയരത്തിലുള്ള നൈനയും, 2438 മീറ്റര്‍ ഉയരത്തിലുള്ള ദ്വിപതയും, 2278 മീറ്റര്‍ അടി ഉയരത്തിലുള്ള അയര്‍പതയുമാണ് ആ മൂന്ന് മലകള്‍. ഈ മൂന്നു പര്‍വ്വതങ്ങള്‍ കാരണമാണ് നൈനിതാള്‍ എപ്പോഴും മഞ്ഞില്‍ കുളിച്ചിരിക്കുന്നത്. തടാകങ്ങളുടെ നഗരമാണ് നൈനിതാള്‍.

ഇവിടുത്തെ പ്രധാന തടാകമാണ് നൈനി തടാകം (നൈനിതാള്‍). കണ്ണിന്റെ ആകൃതിയിലുള്ള ഈ തടാകത്തെ നേത്രദേവതയുടെ ഇരിപ്പിടം എന്ന രീതിയിലാണ് പ്രദേശവാസികള്‍ കരുതിപോകുന്നത്. 1841ല്‍ ഈസ്റ്റ് ഇന്ത്യ കമ്പനിയിലെ ബാരന്‍ എന്ന ഓഫീസറാണ് ഈ ഹില്‍സ്റ്റേഷനെ ഇന്ന് കാണുന്ന തരത്തിലേക്ക് വികസിപ്പിച്ചത്.

വേനല്‍ക്കാല മാസങ്ങളായ മാര്‍ച്ച് ഏപ്രില്‍ മെയ് മാസങ്ങളിലാണ് പ്രധാനമായും സഞ്ചാരികള്‍ ഇവിടെ എത്തുന്നത്. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളില്‍ അതിശൈത്യത്തില്‍പ്പെടുന്നതിനാല്‍ നൈനിതാളിന് ഓഫ് സീസണാണ്. പക്ഷെ ഈ സമയത്തെ മനോഹരമായ മഞ്ഞുമഴ കാണാന്‍ ചില സാഹസിക സഞ്ചാരികാള്‍ എത്താറുണ്ട്.

നൈനിറ്റാള്‍ ലേക്ക്, നൈനാ പീക്ക്, ഹിമാലയ ദര്‍ശന്‍, എക്കോ സോണ്‍, ഹനുമാന്‍ഗഡ്, നൈനിറ്റാള്‍ സൂ ഇങ്ങനെ ഇവിടെ കാണാന്‍ പല സ്ഥലങ്ങളുണ്ടെങ്കിലും പ്രകൃതി തന്നെ ഇവിടുത്തെ പ്രധാന ആകര്‍ണം.

മണ്‍സൂണ്‍ സീസണിന്റെ അവസാന സമയത്ത് നൈനിറ്റാളില്‍ നിന്ന് പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം..




















തുടരും..


Next Story

Related Stories