TopTop
Begin typing your search above and press return to search.

ഹിമാലയ പര്‍വ്വതനിരകള്‍ക്കിടയിലുള്ള 'തടാകങ്ങളുടെ നഗരം' / ചിത്രങ്ങള്‍

ഹിമാലയ പര്‍വ്വതനിരകള്‍ക്കിടയിലുള്ള

'കുമയോണ്‍ താഴ്‌വരയിലെ നഗരം' എന്ന വിളിപ്പേരുള്ള ഉത്തരാഖണ്ഡിലെ നൈനിതാള്‍ എപ്പോഴും മഞ്ഞില്‍ കുളിച്ചിരിക്കുന്ന പ്രദേശമാണ്. ഹിമാലയ പര്‍വ്വതനിരയിലെ മൂന്ന് മലകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നത് കൊണ്ടാണ് നൈനിതാള്‍ എപ്പോഴും മഞ്ഞ് പുതച്ച് മനോഹരമായിരിക്കുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 2615 മീറ്റര്‍ ഉയരത്തിലുള്ള നൈനയും, 2438 മീറ്റര്‍ ഉയരത്തിലുള്ള ദ്വിപതയും, 2278 മീറ്റര്‍ അടി ഉയരത്തിലുള്ള അയര്‍പതയുമാണ് നൈനിതാളിനെ ചുറ്റിനുമുള്ള ആ മൂന്ന് മലകള്‍.

സമുദ്രോപരിതലത്തില്‍ നിന്നും ഏകദേശം 6,837 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന നൈനിതാള്‍, തടാകങ്ങളുടെ നഗരമെന്നും അറിയപ്പെടുന്നുണ്ട്. 1841ല്‍ ഈസ്റ്റ് ഇന്ത്യ കമ്പനിയിലെ ബാരന്‍ എന്ന ഓഫീസറാണ് ഈ ഹില്‍സ്റ്റേഷനെ ഇന്ന് കാണുന്ന തരത്തിലേക്ക് വികസിപ്പിച്ചത്. നൈനിറ്റാള്‍ ലേക്ക്, നൈനാ പീക്ക്, ഹിമാലയ ദര്‍ശന്‍, എക്കോ സോണ്‍, ഹനുമാന്‍ഗഡ്, നൈനിറ്റാള്‍ സൂ ഇങ്ങനെ ഇവിടെ കാണാന്‍ പല സ്ഥലങ്ങളുണ്ടെങ്കിലും പ്രകൃതി തന്നെയാണ് ഇവിടുത്തെ പ്രധാന ആകര്‍ണം.

മണ്‍സൂണ്‍ സീസണിന്റെ അവസാന സമയത്ത് നൈനിറ്റാളില്‍ നിന്ന് പകര്‍ത്തിയ ചിത്രങ്ങളുടെ രണ്ടാംഭാഗം കാണാം..

ആദ്യഭാഗം കാണാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക -



























Next Story

Related Stories