TopTop
Begin typing your search above and press return to search.

'കമ്പ ഭൂപ പാത..', തുംഗഭദ്ര നദിയുടെ തീരത്ത് കൂടി ഒരു പ്രകൃതി രമണീയമായ ട്രെക്കിങ്ങ് / വീഡിയോ

കമ്പ ഭൂപ പാത.., തുംഗഭദ്ര നദിയുടെ തീരത്ത് കൂടി ഒരു പ്രകൃതി രമണീയമായ ട്രെക്കിങ്ങ് / വീഡിയോ

പതിന്നാലാം നൂറ്റാണ്ടില്‍ കര്‍ണാടകയിലെ ഹംപിയിലെ രണ്ടു പ്രധാന ക്ഷേത്രങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കാന്‍ ഉണ്ടാക്കിയ പാതയാണ് കമ്പ ഭൂപ പാത. വിരുപാക്ഷ ക്ഷേത്രങ്ങളില്‍ നിന്ന്, തുംഗഭദ്ര നദിയുടെ തീരത്ത് കൂടിയുള്ള ഈ നടപ്പാതയിലൂടെ സഞ്ചരിച്ചാല്‍ ഹംപി ബസാറിന്റെ കിഴക്കേ അറ്റത്തുള്ള കാളയുടെ കല്‍പ്രതിമയിലേക്ക് എത്താന്‍ സാധിക്കും.

സുദര്‍ശന ചക്രത്തിനകത്ത് ഹനുമാനെ പ്രതിഷ്ഠിച്ച ക്ഷേത്രം, രാമന്‍ സുഗ്രീവനെ കിരീടധാരണം ചെയ്ത ക്ഷേത്രം, സുഗ്രീവന്‍ കളഞ്ഞു കിട്ടിയ സീതയുടെ ആഭരണം സൂക്ഷിച്ച ഗുഹ, അങ്ങനെ പലതും ഈ വഴി നടന്നാല്‍ കാണാം. കൂടാതെ വിജയനഗര സാമ്രാജ്യത്തിന്റെ പല ചരിത്ര ശേഷിപ്പുകളും ഈ പാതയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ആയിരം ശിവലിംഗം നദിക്കരയിലെ ഒരു വലിയ പാറയില്‍ കൊത്തി വെച്ചിരിക്കുന്ന അദ്ഭുത ദൃശ്യവും ഈ പാതയിലൂടെയുള്ള നടത്തതില്‍ കാണാന്‍ സാധിക്കും. ഒരു പ്രകൃതി രമണീയമായ അനുഭവം സമ്മാനിക്കുന്ന കമ്പ ഭൂപ പാതയിലേക്കുള്ള ട്രെക്കിങ്ങ് വീഡിയോ കാണാം..

ഡോ. മിത്ര സതീഷ്

ഡോ. മിത്ര സതീഷ്

തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍.

Next Story

Related Stories