TopTop
Begin typing your search above and press return to search.

ഓരോ ഋതുവിലും ഓരോ കാഴ്ചകള്‍; ഡിസുകോ വാലി / ചിത്രങ്ങള്‍

ഓരോ ഋതുവിലും ഓരോ കാഴ്ചകള്‍; ഡിസുകോ വാലി / ചിത്രങ്ങള്‍

ഓരോ ഋതുവിലും ഓരോ കാഴ്ചകള്‍ സമ്മാനിക്കുന്ന താഴ്‌വര.. ഉരുണ്ട് ഉരുണ്ട്, ഒരേ പോലെ ചേര്‍ത്ത് വെച്ചിരിക്കുന്ന കുഞ്ഞു മലകള്‍, നല്ല പച്ചപ്പ്.. ചിലപ്പോള്‍ പല നിറങ്ങള്‍ ഉള്ള പൂക്കള്‍ വിരിഞ്ഞ് നില്‍ക്കുന്ന കുന്നുകള്‍, മഞ്ഞ് വീണ് കിടക്കുന്ന വെള്ള കുന്നുകള്‍, മറ്റുചിലപ്പോള്‍ കുന്നിലെ പച്ചപ്പുകളില്‍ തങ്ങിനില്‍കുന്ന തുഷാരകണങ്ങളെ സൂര്യ പ്രകാശം വൈരം ആക്കി മാറ്റുന്ന കാഴ്ചകള്‍.. ഇന്ത്യയില്‍ തന്നെയാണ് ഈ താഴ്‌വര. നാഗലാന്‍ഡിലും മണിപ്പൂരിലുമായി കിടക്കുന്ന ഡിസുകോ താഴ്വരയാണ് (Dzokhu valley / Dzüko Valley) ആ മനോഹരമായ പ്രദേശം. താഴ്‌വരയുടെ മനോഹര ദൃശ്യങ്ങള്‍ നാഗലാന്‍ഡിലൂടെ എത്തുമ്പോഴാണ് കൂടുതല്‍ അനുഭവിക്കാന്‍ സാധിക്കുക. സമുദ്രനിരപ്പില്‍ നിന്ന് ഏതാണ്ട് 2400 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഡിസുകോ വാലിയിലാണ് അപൂര്‍വമായതും പ്രസിദ്ധവുമായ ഡിസുകോ ലില്ലി (Dzüko Lily) വളരുന്നത്. എല്ലാ ഋതുക്കളിലും ഇവിടെ പൂക്കള്‍ വിടരുമെന്നതാണ് മറ്റൊരു പ്രത്യേകത.

ഡിസുകോ വാലിയിലേക്ക് ഡോ. മിത്ര സതീഷ് നടത്തിയ സോളോ ട്രക്കിങ്ങില്‍ എടുത്ത ചിത്രങ്ങള്‍ കാണാം..


Next Story

Related Stories