TopTop
Begin typing your search above and press return to search.

'ഗള്‍ഫ്- രാജ്യങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ ഇന്ത്യ ഇല്ലാത്ത ഒരു ചരിത്രവും ഇല്ല'

ഗള്‍ഫ്- രാജ്യങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ ഇന്ത്യ ഇല്ലാത്ത ഒരു ചരിത്രവും ഇല്ല

ഷെരീഫ് ഇബ്രാഹിം

ചുക്കില്ലാത്ത കഷായമില്ല എന്ന് പറയുന്ന പോലെ, ഗള്‍ഫ്- രാജ്യങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ ഇന്ത്യ (അതായത് ബ്രിട്ടീഷ് ഇന്ത്യ) ഇല്ലാത്ത ഒരു ചരിത്രവും ഇല്ല എന്നുള്ളത് നഗ്‌നമായ യാഥാര്‍ത്ഥ്യമാണ്. ഇതില്‍ ആദ്യത്തെ സ്റ്റാമ്പ് (ഫീച്ചര്‍ ഇമേജ്) അമീര്‍ അബ്ദുള്ള സാലം അല്‍സബാഹ് ആണ്. അന്ന് കുവൈറ്റിന്റെ പതാക ഇതായിരുന്നു. ചുവന്ന പതാകയില്‍ അറബിയില്‍ കുവൈറ്റ് എന്നും സൈഡില്‍ 'ലാ ഇലാഹ ഇല്ലള്ളാ' എന്നും കാണാം.
അതിലെ തീയ്യതി ശ്രദ്ധിക്കുക 1950-1960 ഫെബ്രുവരി 25 എന്ന് കാണുന്നില്ലേ? 1961 ഫെബ്രുവരി 25നാണ് ബ്രിട്ടനില്‍ നിന്നും കുവൈറ്റ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. നിമിത്തം എന്ന് പറയട്ടെ. ഇറാക്ക് അധിനിവേശത്തില്‍ നിന്ന് കുവൈറ്റ് മോചിതമായത് ഈ സംഭവത്തിന്റെ കൃത്യം മുപ്പത് വര്‍ഷം കഴിഞ്ഞു 1991 ഫെബ്രുവരി 26നും..
ഇങ്ങിനെയോക്കെയാണെങ്കിലും ഒരു ചോദ്യം നിങ്ങള്‍ക്കുള്ള പോലെ എന്നിലും നില്‍ക്കുന്നു. 1961ല്‍ ഇതേ ദിവസം സ്വാതന്ത്ര്യം നേടി എങ്കില്‍ എങ്ങിനെ ഇതേ ഡേറ്റ്, സ്റ്റാമ്പില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വന്നു. അതിനെപ്പറ്റി ഗവേഷണം നടത്തുന്നു. കിട്ടിയാല്‍ പോസ്റ്റ് ചെയ്യാം. ഒരുപക്ഷെ, ക്വിറ്റ് ഇന്ത്യ പോലെ എന്തെകിലും ആയിരിക്കാം ആദ്യത്തെ തിയ്യതി. ആ പതാക കാണുമ്പോള്‍ സംശയം ബലപ്പെടുന്നു.
ഉദാഹരണത്തിന് ഖത്തര്‍ സ്വാതന്ത്ര്യം നേടിയത് 1971 സെപ്റ്റംബര്‍ 3നാണ്. എന്നാല്‍ അവര്‍ ദേശീയ ദിനമായി ആഘോഷിക്കുന്നത് ഡിസംബര്‍ 18നാണ്. കാരണം 1878 ഡിസംബര്‍ 18ന് അന്നത്തെ രാജകുടുംബത്തിന്റെ ഒരു യുവാവ് കുറച്ചു അറബികളെ സംഘടിപ്പിച്ച് ദോഹയില്‍ ബ്രിട്ടീഷുകാര്‍ക്ക് എതിരെ ഒരു ജാഥ നയിച്ചു. National commemoration of Qatar's unification in 1878. അത് കൊണ്ടാണ് ഡിസംബര്‍ 18 ഖത്തര്‍ ദേശീയ ദിനമായി ആഘോഷിക്കുന്നത്.
അഹംഭാവത്തോടെയല്ല (Proud) ആത്മാഭിമാനത്തോടെ (Pride) എഴുതട്ടെ - ഈ വിഷയം അറിയാത്ത ഖത്തറിലെ കുറെ അറബികളും അവിടെയുള്ള മലയാളികളും ഉണ്ടെന്നും മനസ്സിലാക്കിയിട്ടുണ്ട്. കാരണം, ഖത്തര്‍ സ്വാതന്ത്ര്യം നേടിയത് സെപ്റ്റംബര്‍ 3 ആണെന്ന് ഞാന്‍ എഴുതിയതിനെ ഒരു പാട് പേര്‍ തെറ്റാണെന്ന് എഴുതി. എന്റെ വിശദീകരണം കേട്ടപ്പോള്‍ അവര്‍ സമ്മതിച്ചു. ഈ സ്റ്റാമ്പില്‍ കൊടുത്തത് ഇന്ത്യയുടെ 40 നയാ പൈസയാണ്. രണ്ടാമത്തെ സ്റ്റാമ്പ് ഇന്ത്യയുടെ സ്റ്റാമ്പ് കുവൈറ്റില്‍ ഉപയോഗിച്ചിരുന്നതാണ്.

Next Story

Related Stories