ഷെരീഫ് ഇബ്രാഹിം
ഇത് ഏഴ് പതിറ്റാണ്ട് മുമ്പുള്ള ദുബായില്‍ നിന്നുള്ള ചിത്രമാണ്. ദുബായിലെ റാഷീദിയ എന്ന സ്ഥലത്തെ ഈന്തപ്പനയോല കൊണ്ടുള്ള വീടിന്നുള്ളില്‍ നിന്ന് പുറത്തേക്ക് നോക്കുന്ന നിഷ്കളങ്കയായ ഈ പെണ്‍കുട്ടിയുടെ ചിത്രം പകര്‍ത്തിയത് 1950കളുടെ ഉത്തരാര്‍ദ്ധത്തിലാണ്.
അറബികളുടെ കഷ്ടപ്പാടിന്റെ, പട്ടിണിയുടെ, ദുരിതത്തിന്റെ, ദുഃഖത്തിന്റെ ദിനരാത്രങ്ങള്‍.. മുത്തോ മീനോ കിട്ടിയില്ലെങ്കില്‍ മിക്ക ദിവസവും അര്‍ദ്ധപട്ടിണിയും മുഴുപ്പട്ടിണിയും അനുഭവിച്ച നാളുകള്‍.. അന്നുള്ളവര്‍ക്ക് അക്കാര്യത്തില്‍ വേവലാതികളില്ല, പരിവേദനങ്ങളില്ല, പരിഭവങ്ങളില്ല.. എല്ലാം ദൈവത്തില്‍ സമര്‍പ്പിച്ച ജീവിതം.
ആ ക്ഷമയുടെ മറുവശം അവര്‍ക്ക് ദൈവം കൊടുത്തു. വെറും മരുഭൂമിയായ രാജ്യം ഇന്ന് ലോകം അറിയുന്ന, അവര്‍ പറയുന്നത് ശ്രദ്ധിക്കുന്ന ഒരു രാജ്യമായി ദൈവം മാറ്റി. ഈ ഫോട്ടോ നമ്മളും അറബികളും മറ്റെല്ലാവരും മനസ്സില്‍ സൂക്ഷിച്ചു ഇടയ്ക്കിടെ ഓര്‍മിക്കുന്നത് നല്ലതാണ്.