TopTop
Begin typing your search above and press return to search.

ദെയ്റ ദുബായിലെ നായിഫ് പോലീസ് സ്റ്റേഷന് എതിര്‍വശത്തുള്ള ശിക്കത്തുല്‍ ഖൈല്‍ എന്ന സ്ഥലത്തിന്റെ 1960ലെ ചിത്രം

ദെയ്റ ദുബായിലെ നായിഫ് പോലീസ് സ്റ്റേഷന് എതിര്‍വശത്തുള്ള ശിക്കത്തുല്‍ ഖൈല്‍ എന്ന സ്ഥലത്തിന്റെ 1960ലെ ചിത്രം

ഷെരീഫ് ഇബ്രാഹിം

ഈ ചിത്രത്തില്‍ കാണുന്നത് ദെയ്റ ദുബായിലെ നായിഫ് പോലീസ് സ്റ്റേഷന് എതിര്‍വശത്തുള്ള ശിക്കത്തുല്‍ ഖൈല്‍ എന്ന സ്ഥലമാണ്. 1960ല്‍ എടുത്ത ഫോട്ടോയാണിത്. ഇതി
ടുത്താണ് ഞാന്‍ ആദ്യമായി താമസം തുടങ്ങിയത് (1969ല്‍). ചിന്തിക്കുന്നവര്‍ക്ക് പാഠമുണ്ട്. ഇങ്ങനെ ഒരു ദുബായിയുണ്ടായിരുന്നു എന്ന് ഈ ഫോട്ടോവിന്റെ വെറും ഒമ്പത് വര്‍ഷത്തിന് ശേഷം ഇവിടെ എത്തിയ എനിക്കും അത്ഭുതമുണ്ട്.. ചിന്തിക്കുന്നുണ്ട്. അത് ചിന്തിക്കാത്ത മലയാളികള്‍ ഉണ്ടെന്നുള്ളത് പോട്ടെ.. അറബികള്‍ പോലുമുണ്ട്.
ഒരിക്കല്‍, അതായത് 1990കളില്‍ ഓഫീസില്‍ വന്ന ഒരു അറബി പയ്യന്‍ (പയ്യന്റെ പേര് സാലം എന്നാണു ഓര്‍മ. ഉറപ്പില്ല. വീട്ടുപേര് അല്‍മുഹൈറി എന്നാണെന്ന് ഉറപ്പാണ്). അവന്‍ അവന്റെ കന്തൂറയിലെ പോക്കറ്റില്‍ നിന്ന് റബ്ബര്‍ ബാന്‍ഡ് ഇട്ട് വെച്ച നോട്ട് കെട്ടില്‍ നിന്ന് ഒരെണ്ണം വലിച്ചെടുത്തപ്പോള്‍ ഒരു അഞ്ഞൂറ് ദിര്‍ഹത്തിന്റെ നോട്ട് കുറച്ചധികം കീറി. ഉടനെ അവന്‍ ആ നോട്ടു രണ്ടാക്കി കീറി ചവറ്റുകോട്ടയില്‍ ഇട്ടു.
അവനാണെങ്കില്‍ ഷെയ്ഖിനെ കണ്ട് എന്തെങ്കിലും വലിയ സംഖ്യ സഹായമായി വാങ്ങാന്‍ വന്നവനാണ് എന്നുള്ളത് പ്രത്യേകം മനസ്സിലാക്കണം. അല്ലെങ്കിലും ഭൂരിപക്ഷം മലയാളി പ്രവാസികളും പണം സൂക്ഷിച്ചു കൈകാര്യം ചെയ്യുന്നു. എന്നാല്‍ അവരുടെ ബന്ധക്കാര്‍, അവരുടെ പണം സഹായമായി ലഭിച്ചവര്‍ അത്ര സൂക്ഷമത ഇല്ലാത്തവരാണെന്നാണ് മനസ്സിലാക്കുന്നത്. അദ്ധ്വാനിച്ചു കഷ്ടപ്പെട്ട് പണം ഉണ്ടാക്കിയവര്‍ ഭാവിയെ പറ്റി ചിന്തിക്കും.




ആ അറബി പയ്യനോട് അവന്‍ ചെയ്ത തെറ്റ് ചൂണ്ടി കാണിച്ചപ്പോള്‍ അവന്‍ എന്നെ പരിഹസിച്ചു ചിരിച്ചു. അപ്പോള്‍ ഞാന്‍ ഈ ഫോട്ടോ അടക്കം എന്റെ ശേഖരത്തിലുള്ള ഗള്‍ഫിന്റെ പഴയ ഫോട്ടോകള്‍ അവന് കാണിച്ചു കൊടുത്തു. സത്യം പറയാം. അവന്‍ ആ ഫോട്ടോ നോക്കി കുറച്ചു നേരം ഇരുന്നു. അവന്റെ കണ്ണില്‍ ഒരു നീര് ഞാന്‍ കണ്ടു. എന്നിട്ട് അവന്‍ ഇങ്ങനെ പറഞ്ഞു, 'അല്‍ബൂഫാന്‍, ഇന്ത ദക്കര്‍നീ ഹാദാ ദാഇമന്‍. (അല്‍ബൂഫാന്‍, എപ്പോഴും ഇത് എന്നെ ഓര്‍മിപ്പിക്കണേ).'
'അല്‍ബൂഫാന്‍', എന്ന പേര് വിളിക്കും ഒരു കഥയുണ്ട്. ബോസിന്റെ മകന്‍ എച്ച്.ഇ. ഷെയ്ഖ് സായിദ് ബിന്‍ ഹമദ് ബിന്‍ ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ നഹിയാന്‍ നാല് വയസ്സ് പ്രായമുള്ളപ്പോള്‍ മുതല്‍ എന്നെ കാണുന്നുണ്ട്. ഒരിക്കല്‍ കുട്ടിയായിരിക്കുമ്പോള്‍ എന്നോട് പേര് ചോദിച്ചു, ഞാന്‍ ഷെരീഫ് എന്ന് പറഞ്ഞു. ഉപ്പാടെ പേര് ചോദിച്ചപ്പോള്‍ ഇബ്രാഹിം എന്ന് പറഞ്ഞു. പിന്നെ ചോദിച്ചത് ഇസ്മുല്‍ ആഇല (വീട്ടുപേര്) ആണ്. ഞാന്‍ എന്റെ വീട്ടുപേര് പറഞ്ഞു. അവന്‍ അത് അറബികരിച്ച് എനിക്കൊരു വീട്ടുപേര് നല്‍കി, അല്‍ബൂഫാന്‍. അത് പല അറബികളും കേട്ടു. അവരില്‍ ചിലര്‍ എന്നെ ഷെരീഫ് എന്നും ചിലര്‍ അല്‍ബൂഫാന്‍ എന്നും വിളിച്ചു. അങ്ങിനെയാണ് ആ പയ്യന്‍ എന്നെ അല്‍ബൂഫാന്‍ എന്ന് വിളിച്ചത്.

Next Story

Related Stories