ഷെരീഫ് ഇബ്രാഹിം
ഷാര്‍ജയിലെ 1968ലെ ഒരു ഹോട്ടലാണിത്. ഷാര്‍ജ സിറ്റി റെസ്റ്റോറന്റ് എന്ന പേരുള്ള ഈ ഹോട്ടലില്‍ മലയാളി ഭക്ഷണങ്ങള്‍ കിട്ടും. പലപ്പോഴും ഈ വഴി യാത്ര ചെയ്യുമ്പോള്‍ ഞാന്‍ ഇവിടെ നിന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട്. പത്ത് അണ എന്ന് വിളിക്കുന്ന 60 ഫില്‍സാണ് അന്നൊക്കെ സാധാരണഇവിടുത്തെ ഹോട്ടലുകളില്‍ മലയാളി ഊണിന് ചാര്‍ജ്. ഈ ഹോട്ടലില്‍ ഒരു ഖത്തര്‍ ദുബായ് റിയാലാണ് ഊണിന് വില. അല്ലെങ്കില്‍ 100 ബഹ്റൈന്‍ ഫില്‍സ്.