ഷെരീഫ് ഇബ്രാഹിം
ഇതാണ് ടേക്ക്ഓഫിന്റെ മുഖം.. ദുബായ്, കുതിച്ചു കയറുന്നതിന്റെ ആരംഭം.. അരനൂറ്റാണ്ട് മുമ്പുള്ള ദുബായിലെ ഒരു കടലോര പ്രദേശത്തെ ചിത്രമാണിത്. തീരപ്രദേശമായ ജുമൈറയുടെ 1969ല്‍ എടുത്ത ഫോട്ടോയാണിത്. ഇന്നത്തെ ദുബായിയുടെ വളര്‍ച്ചയാണ് ഈ ചിത്രത്തിലൂടെ കാണാന്‍ കഴിയുന്നത്.
പ്രധാനമായും മധ്യവര്ഗ്ഗകാര്ക്ക് നിലനില്ക്കാന് പറ്റിയ സ്വകാര്യ പാര്‍പ്പിടങ്ങളും ഹോട്ടലുകളും ഒക്കെ ഉള്‍പ്പെടുന്ന പ്രദേശമാണ് ഇന്ന് ജുമൈറ. അതുകൊണ്ട് തന്നെ ഈ പ്രദേശത്ത് ഒട്ടേറെ പ്രവാസികളുമുണ്ട്. ദുബായ് സന്ദര്‍ശിക്കുന്ന സഞ്ചാരികളുടെ സ്ഥിരം കേന്ദ്രം കൂടിയാണ് ഇവിടം.
ജുമൈറ മേഖലകളില്‍ നടത്തിയ പര്യവേക്ഷണങ്ങളില്‍ ഉമയ്യാദ് കാലഘട്ടത്തിന്റെ തെളിവുകളായി വളരെയേറെ ശേഷിപ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്. അറേബ്യന്‍ പ്രദേശങ്ങളില്‍ ഇസ്ലാമിന്റെ പ്രചാരം വര്‍ദ്ധിച്ചതിനുശേഷം തെക്കുകിഴക്കന്‍ അറേബ്യന്‍ മേഖലകളിലെ ശക്തനായ ഒരു ഇസ്ലാമിക തലവനായിരുന്നു ഉമയ്യാദ്.