TopTop
Begin typing your search above and press return to search.

ദുബായിലെ ഹൗസിംഗ് കോളനിയായ കറാമ, മുകളില്‍ ഇടത് ഭാഗത്ത് കാണുന്നത് ദുബായ് ട്രേഡ് സെന്റര്‍, 1970കളിലെ ചിത്രം

ദുബായിലെ ഹൗസിംഗ് കോളനിയായ കറാമ, മുകളില്‍ ഇടത് ഭാഗത്ത് കാണുന്നത് ദുബായ് ട്രേഡ് സെന്റര്‍, 1970കളിലെ ചിത്രം

ഷെരീഫ് ഇബ്രാഹിം

ദുബായിലെ ഹൗസിംഗ് കോളനിയായ കറാമയുടെ ചിത്രമാണിത്. ഫോട്ടോവിന്റെ മുകളില്‍ ഇടത് ഭാഗത്ത് കാണുന്നതാണ് ദുബായ് ട്രേഡ് സെന്റര്‍. ഇതിന്റെ കോണ്‍ട്രാക്ടര്‍ സണ്‍ലെ കമ്പനി ആയത് കൊണ്ട് സണ്‍ലെ ബില്‍ഡിങ് എന്നും ചില രേഖകളില്‍ ഷെയ്ഖ് റഷീദ് ബിലീഡിങ് എന്നും അറിയപ്പെടാറുണ്ട്. 1970കളുടെ പൂര്‍വാര്‍ദ്ധത്തിലുള്ള ഫോട്ടോയാണിത്.
കറാമയില്‍ ഒരു പാട് ബന്ധക്കാര്‍ താമസിച്ചിരുന്നു. പെരുന്നാള്‍ ആഘോഷിക്കാന്‍ ഞാനും കുടുംബവും അബൂദാബിയില്‍ നിന്നും അവിടെ പോയ നാളുകളാണ് ഈ ഫോട്ടോ കാണുമ്പോള്‍ ഓര്‍മ വരുന്നത്.

നമ്മുടെ കേരളത്തിന്റെ അഭിമാനമായ ഗള്‍ഫാര്‍ മുഹമ്മദാലി സാഹിബിനെ ആദ്യമായി കാണുന്നത് കറാമയില്‍ താമസിച്ചിരുന്ന ജ്യേഷ്ഠന്റെ ഫ്‌ളാറ്റില്‍ വെച്ചായിരുന്നു. അവര്‍ ഒന്നിച്ചായിരുന്നു താമസിച്ചിരുന്നത്. അദ്ദേഹവും ജ്യേഷ്ഠനും തൃശ്ശൂര്‍ തൃപ്രയാര്‍ ശ്രീരാമ പോളീടെക്‌നിക്കില്‍ സഹവിദ്യാര്‍ഥികളായിരുന്നു.
Next Story

Related Stories