TopTop
Begin typing your search above and press return to search.

അമ്പത് വര്‍ഷം മുമ്പത്തെ ദുബായ് അബ്ര; അഞ്ച് ഖത്തര്‍ ദുബായ് ഫില്‍സ് ആയിരുന്നു അന്നത്തെ കടത്ത് കൂലി

അമ്പത് വര്‍ഷം മുമ്പത്തെ ദുബായ് അബ്ര; അഞ്ച് ഖത്തര്‍ ദുബായ് ഫില്‍സ് ആയിരുന്നു അന്നത്തെ കടത്ത് കൂലി

ഇതിലെന്റെ നെടുവീര്‍പ്പുകളുണ്ട്.. ശോകമൂകമായ ചിന്തകളുണ്ട്.. വെട്ടിപ്പിടിക്കാന്‍ ആഗ്രഹിച്ചിട്ടില്ലാത്ത നീട്ടിപ്പിടിച്ച ജീവിതം, ബന്ധങ്ങളുടെ സ്വന്തങ്ങളുടെ അളവ് തൂക്കങ്ങള്‍ അടുത്തറിഞ്ഞ, എന്നെ ഒരു മുരടനാക്കി മാറ്റിയ ഓര്‍മ്മകള്‍, ജീവിതം കരുപ്പിടിപ്പിക്കാന്‍, പട്ടിണി കൂടാതെ ജീവിക്കാന്‍ ഞാനും എന്നെപ്പോലെ അന്നുള്ളവരും അനുഭവിച്ച മറക്കാത്ത ഓര്‍മ്മകള്‍ ഇന്നും ആ ഓളങ്ങളില്‍ തുടിക്കുന്നുണ്ടാവും. ഷെരീഫേ എന്നെ നീ മറക്കരുതെന്ന് ആ കടത്ത് തോണി എന്നോട് പറയുന്ന പോലെ എനിക്ക് തോന്നുന്നു.

അര നൂറ്റാണ്ട് അതായത് അമ്പത് വര്‍ഷം മുന്നിലെ (1971-72കളിലെ) ദുബായ് അബ്രയാണ് ചിത്രത്തിലുള്ളത്. മുകളില്‍ കാണുന്നത് ദുബായ് ദൈറയുടെ ഭാഗം. ഈ ഫോട്ടോവില്‍ എവിടെയെങ്കിലും ഞാനുണ്ടോ? ഉണ്ടാവാം അല്ലേ? അന്ന് കടത്ത് കൂലി അഞ്ച് ഖത്തര്‍ ദുബായ് ഫില്‍സ് (QDR) ആയിരുന്നു. ഒരു അണ എന്നാണ് പറഞ്ഞിരുന്നത്.
മൂന്നു ഖത്തര്‍ ദുബായ് റിയാലിന് ഒരു സ്വെറ്റര്‍ വാങ്ങാന്‍ കഴിയാതെ ഞാന്‍ ദുബായ് ശന്ധഗ (ഇപ്പോഴത്തെ ടണല്‍ ഭാഗം) ഭാഗത്ത് നിന്ന് പുലര്‍ച്ചെ ഈ കടത്ത് കടന്ന് ബര്‍ദുബായിലെ ഫിഷ് റൗണ്ട് എബൗട്ടിലേക്ക് കൊടും തണുപ്പില്‍ നടന്ന് ഈ അബ്ര കടന്ന് പോയത് ഞാന്‍ മറക്കാനോ? ദുബായിയെ ഞാന്‍ മറക്കുകയോ? ഒരിക്കലുമില്ല. എന്നെങ്കിലും ഞാന്‍ ദുബായിയെ മറന്നാല്‍ അന്ന് ഈ ഷെരീഫ് ഈ ലോകത്ത് ഇല്ല എന്ന് മനസ്സിലാക്കുക.


Next Story

Related Stories