ഷെരീഫ് ഇബ്രാഹിം
ഈ ചിത്രം അമ്പത് വര്‍ഷം മുമ്പുള്ള അബുദാബിയുടെയാണ്. 1968 ജൂണിലെ അബുദാബി കോര്‍ണീഷിലെ മാര്‍ക്കറ്റ് ആണ് ചിത്രത്തില്‍ കാണുന്നത്. വ്യാപാരത്തില്‍ അന്നും ഇന്നും ദുബായ് മുന്നിട്ട് നില്‍ക്കുന്നത് കൊണ്ട് അബുദാബി ആ മേഖലയില്‍ അത്രക്കങ്ങ് വികസിച്ചില്ല. എന്നാല്‍ മറ്റു മേഖലകളില്‍ അബുദാബി അന്നും ഇന്നും മുന്നില്‍ തന്നെയാണ്.
ഈ ഫോട്ടോ അടക്കമുള്ള ഒരു പാട് അബുദാബിയുടെ പഴയകാല ഫോട്ടോകള്‍ ഉള്ള ആല്‍ബം തന്ന എന്റെ ബോസ് H.E. ഷെയ്ഖ് ഹമദ് ബിന്‍ ഹംദാന്‍ ബിന്‍ മുഹമ്മദ് അല്നഹിയാനോടും മിനിസ്ട്രി ഓഫ് ഇന്‍ഫോര്‍മേഷന്‍ ഡയറക്ടര്‍ സാലേഹ് ബിന്‍ ഖല്ഫാന് അല്റുമൈത്തിയോടും റോയല്‍ ഓഫീസ് മാനേജര്‍ ബുത്തി ബിന്‍ മുഹമ്മദിനോടും നന്ദി.
ഇത്തരം ചിത്രങ്ങളും വിവരങ്ങളും ഒക്കെ ശേഖരിക്കുമ്പോള്‍ മനസ്സിലുണ്ടായിരുന്നത് എപ്പോഴും പഴയകാല അബുദാബിയെകുറിച്ച് ഓര്‍ക്കാം എന്നായിരുന്നു. പക്ഷെ, ഇന്ന് എനിക്ക് മാത്രമല്ല, ലോകത്തുള്ള പല മലയാളികള്‍ക്കും ഇതെല്ലാം കാണിക്കാനും പറഞ്ഞുകൊടുക്കാനും ഉള്ള സൗകര്യമായി.
ഇപ്പോഴത്തെ അബുദാബി കോര്‍ണീഷിലെ മാര്‍ക്കറ്റിന്റെ ചിത്രം