TopTop
Begin typing your search above and press return to search.

'ഷെയ്ഖ് ഹമദ് ബിന്‍ ഹംദാന്‍ അല്‍നഹിയാന്റെ പ്രൈവറ്റ് ഓഫീസ് മാനേജര്‍ ആയപ്പോള്‍ എനിക്ക് ലഭിച്ച ഐഡന്റിറ്റി കാര്‍ഡാണ് ഇത്'

ഷെയ്ഖ് ഹമദ് ബിന്‍ ഹംദാന്‍ അല്‍നഹിയാന്റെ പ്രൈവറ്റ് ഓഫീസ് മാനേജര്‍ ആയപ്പോള്‍ എനിക്ക് ലഭിച്ച ഐഡന്റിറ്റി കാര്‍ഡാണ് ഇത്

ഷെരീഫ് ഇബ്രാഹിം

ഗള്‍ഫ് ജീവിതം എല്ലാവരെയും പോലെ എനിക്കും സുഖദുഃഖ സമ്മിശ്രമായിരുന്നു. അവയില്‍ ദുഃഖങ്ങളില്‍ വലുത് ഇതായിരുന്നു എന്ന് എന്നോട് ആരെങ്കിലും ചോദിച്ചാല്‍ പെട്ടെന്ന് മറുപടി തരാന്‍ ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ സന്തോഷങ്ങള്‍ ഏതെല്ലാം എന്ന് ചോദിച്ചാല്‍ മറുപടി പറയാന്‍ എളുപ്പമായിരിക്കും. കാരണം അവയുടെ എണ്ണം കുറവായിരുന്നു.

പത്തേമാരിയില്‍ പോയ എനിക്ക് ഗള്‍ഫില്‍ വെച്ച് കിട്ടിയ ആദ്യത്തെ വിസ, അത് മാറ്റാനായി ബഹ്റൈനിലേക്ക് പോയ ജീവിതത്തിലെ ആദ്യത്തെ ഫ്ളൈറ്റ് യാത്ര, ഗള്‍ഫില്‍ നിന്ന് ജപ്പാന്‍, തായ്വാന്‍, ജര്‍മനി, ഫ്രാന്‍സ്, ലണ്ടന്‍ എന്നിവിടങ്ങളിലേക്കും ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്കും പലവട്ടം സന്ദര്‍ശിക്കാന്‍ കഴിഞ്ഞത് അത്തരം സന്തോഷത്തിന്റെ പട്ടികകള്‍ നീളുന്നില്ല.
എന്നാല്‍ അവയില്‍ നിന്നെല്ലാം വലുതായിരുന്നു അബുദാബി രാജകുടുംബാംഗമായ എച്ച്.ഇ. ഷെയ്ഖ് ഹമദ് ബിന്‍ ഹംദാന്‍ അല്‍നഹിയാന്റെ പ്രൈവറ്റ് ഓഫീസ് മാനേജര്‍ ആയി ലഭിച്ച പദവി. ഗള്‍ഫ് ഉപേക്ഷിച്ച് നാട്ടില്‍ വന്ന എന്നെ വിളിച്ചു തന്ന ജോലിയായത് കൊണ്ട്, അതിന്റെ മധുരം ഇരട്ടിയാകുന്നു. അവിടെ ആദ്യം ലഭിച്ച ജോലി അദ്ദേഹത്തിന്റെ പ്രൈവറ്റ് ഗ്യാരേജിന്റെ മാത്രമായിരുന്നു. വെറും ഒരു വര്‍ഷം കൊണ്ട് എന്നെ അദ്ദേഹത്തിന്റെ പ്രൈവറ്റ് ഓഫീസ് മാനേജരാക്കി.

അവിടെ നിന്ന് എനിക്ക് ലഭിച്ച ഐഡന്റിറ്റി കാര്‍ഡാണ് ഇത്. രാജകുടുംബാംഗത്തിന്റെ കീഴിലെ വിസക്കാര്‍ക്ക്, ലേബര്‍ കാര്‍ഡ് ഉണ്ടാവില്ല. കാരണം അവര്‍ക്ക് വിസ ലഭിക്കുന്നത് നേരിട്ട് ഇമിഗ്രേഷന്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്നാണ്. തന്മൂലം ചെക്കിങ് സമയങ്ങളില്‍ ലേബര്‍ കാര്‍ഡിന് പകരമായി ഇതുപയോഗിക്കാം. കൂടാതെ എയര്‍പോര്‍ട്ട്, സീപോര്‍ട്ട്, പാലസുകള്‍ തുടങ്ങിയവയിലേക്ക് കടക്കാനും മറ്റു മിനിസ്ട്രികളില്‍ കാര്യങ്ങള്‍ക്കായും ഈ കാര്‍ഡ് ഉപയോഗിക്കാം.

Next Story

Related Stories