TopTop
Begin typing your search above and press return to search.

ഇവിടെ കുടിക്കാന്‍ മാത്രമല്ല, കുളിക്കാനും ബിയറാണ്; ഓരോരോ മദ്യസംസ്‌കാരങ്ങളേ!

ഇവിടെ കുടിക്കാന്‍ മാത്രമല്ല, കുളിക്കാനും ബിയറാണ്; ഓരോരോ മദ്യസംസ്‌കാരങ്ങളേ!

ചെറിയൊരു ലഹരി നുണഞ്ഞ് യാത്ര ചെയ്യാന്‍ (മദ്യപിച്ച് വാഹനം ഓടിക്കുന്നതല്ല) ആഗ്രഹിക്കുന്നവരാണ് പല സഞ്ചാരികളും. അതുകൊണ്ട് പല വിദേശരാജ്യങ്ങളും സഞ്ചാരികള്‍ക്ക് അതിനായി പലതരത്തിലുള്ള സൗകര്യങ്ങളും ഒരുക്കാറുമുണ്ട്. കൂട്ടത്തില്‍ തങ്ങളുടെ മദ്യസംസ്‌കാരം നാലുപ്പേര്‍ അറിയട്ടടാ കൂവേ! എന്നായിരിക്കും അവര്‍ വിചാരിച്ചിട്ടുണ്ടാവുക. എന്തുതന്നെയാലും ബിയര്‍ പ്രേമികളായ സഞ്ചാരികള്‍ക്ക് പ്രത്യേക പരിഗണന പലയിടത്തും നല്‍കാറുണ്ട്.

ഈക്കാര്യത്തില്‍ ഏറ്റവും പ്രശസ്തം ജര്‍മനിയിലെ മ്യൂണിക്കിലെ Oktoberfest എന്ന ബിയര്‍ മേളയാണ്. ലോകമെമ്പാടുമുള്ള ബിയര്‍ പ്രേമികളും സഞ്ചാരികളും ഒഴുകി എത്തുന്ന ഈ മേള വര്‍ഷത്തില്‍ പത്ത് ഇരുപത് ദിവസം മാത്രമെയുള്ളൂ. അപ്പോള്‍ ഇതില്‍ പങ്കെടുക്കാന്‍ പറ്റാത്തവര്‍ എന്തുചെയ്യും. അവര്‍ക്കാണ് ഇനി പറയുന്ന ഈ 'ബിയര്‍ കുളം'.

ഓസ്ട്രിയയിലെ ടാരന്‍സിലുള്ള 'സ്‌ക്കോളസ് സ്റ്റാര്‍ക്കന്‍ബെര്‍ഗര്‍ ബ്രൂവറി (

Schloss Starkenberger Brewery

) ഒരു സാധാരണ ബ്രൂവറിയല്ല. എല്ലാ ബ്രൂവറിയിലും കിട്ടുന്ന ബിയര്‍ തന്നെയാണ് ഇവിടെയും കിട്ടുന്നത്. പിന്നെ പ്രാദേശികമായ ചില മാറ്റങ്ങള്‍ ഒക്കെ കണ്ടേക്കും. ഇവിടുത്തെ പ്രത്യേകത എന്തിനും ഏതിനും ബിയര്‍ കിട്ടുമെന്നതാണ്.

അതായത് ഇവിടെ കുടിക്കാന്‍ മാത്രമല്ല, കുളിക്കാനും ബിയര്‍ കിട്ടുമെന്നാണ്. അതിനായി ഒരു ബിയര്‍ പൂള്‍ പോലുമുണ്ടിവിടെ. ലോകത്തില്‍ ആദ്യമായി ബിയര്‍ കുളം ഒരുക്കിയ സ്ഥലമാണിത്. എഴുനൂറു വര്‍ഷത്തോളം പഴക്കമുള്ള സ്റ്റാര്‍ക്കന്‍ബെര്‍ഗര്‍ കാസ്റ്റിന്റെ (Starkenberger Castle ) ഉള്ളിലെ നിലവറയാണ് ബിയര്‍ കുളം ആയി മാറ്റിയിരിക്കുന്നത്.

13 അടി ആഴമുള്ള ഏഴോളം പൂളുകള്‍ ഇവിടെയുണ്ട്. രണ്ടു മണിക്കൂര്‍ നേരത്തേക്ക് പൂളിനുള്ളില്‍ ചെലവഴിക്കാന്‍ 200 പൗണ്ടിന് (ഏകദേശം 20000 രൂപ) മുകളിലാണ് ചിലവ്. ഫുഡ് കോര്‍ട്ടും വിശ്രമയിടങ്ങളും, ബിയര്‍ നിലറകളും, പഴയകാല ഓസ്ട്രീയന്‍ ബിയര്‍ ഉത്പാദന കേന്ദ്രങ്ങളെ മനസിലാക്കാനുള്ള സൗകര്യങ്ങളും സ്റ്റാര്‍ക്കന്‍ബെര്‍ഗര്‍ ബ്രൂവറിയിലുണ്ട്.

ബിയര്‍ കുളിക്ക് ആരോഗ്യപരമായി ഗുണങ്ങള്‍ ഉണ്ടെന്നും സ്റ്റാര്‍ക്കന്‍ബെര്‍ഗര്‍ ബ്രൂവറി അധികൃതര്‍ പറയുന്നുണ്ട്. ബിയറില്‍ അടങ്ങിയിരിക്കുന്ന കാത്സ്യം, വിറ്റാമിനുകള്‍ തുടങ്ങിയവ ചര്‍മം മൃദുലമാക്കാന്‍ സഹായിക്കും. കൂടാതെ രക്തയോട്ടം കൂട്ടാനും ബിയര്‍ കുളിക്ക് സാധിക്കുമെന്നാണ് അവരുടെ അവകാശവാദം. ഏതായാലും വര്‍ഷം മുഴുവനും ബിയര്‍ കുളത്തില്‍ ഇറങ്ങാന്‍ ഇവിടെ സഞ്ചാരികളുടെ തിരക്കാണ്.

ജര്‍മനിയിലെ ബിയര്‍ മേള

ജര്‍മനിയിലെ മ്യൂണിക്കിലെ Oktoberfest എന്ന ബിയര്‍ മേള ലോകപ്രശസ്തമാണ്. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി നടക്കുന്ന ബിയര്‍ ഫെസ്റ്റ് 16-18 ദിവസങ്ങള്‍ നീണ്ടു നില്‍ക്കും. വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന ഈ മേള ബിയര്‍ പ്രേമികളുടെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ്. ബവേറിയന്‍ സംസ്‌കാരത്തിന്റെ ഒരു പ്രധാന ഭാഗമായ ഈ ബിയര്‍ ഫെസ്റ്റ് 1810 മുതല്‍ നടന്നുവരുന്നുണ്ട്. ലോകമെമ്പാടുമുള്ള മറ്റ് നഗരങ്ങളിലും ഈ മാതൃകയില്‍ ബിയര്‍ഫെസ്റ്റലുവല്‍ സംഘടിപ്പിക്കാറുണ്ട്. 60 ലക്ഷത്തോളം ആളുകള്‍ പങ്കെടുക്കുന്ന ഈ മേളയില്‍ ഏകദേശം 75 ലക്ഷം ലിറ്റര്‍ ബിയറുകളാണ് ബിയര്‍ പ്രേമികള്‍ കുടിച്ചുതീര്‍ക്കുന്നത്.


Next Story

Related Stories