TopTop
Begin typing your search above and press return to search.

എട്ടാം ക്ലാസ് കാരി അഞ്ജന മുതല്‍ 85 കാരൻ അച്ചന്‍കുഞ്ഞ് വരെ; ടൂറിസം വിജയ ഗാഥകളുമായി സംരംഭകര്‍

എട്ടാം ക്ലാസ് കാരി അഞ്ജന മുതല്‍ 85 കാരൻ അച്ചന്‍കുഞ്ഞ് വരെ; ടൂറിസം വിജയ ഗാഥകളുമായി സംരംഭകര്‍

കോഴിക്കോട് നടുത്തുരുത്തിയിലെ 8-ാം ക്ലാസ്സുകാരിയായ അഞ്ജന ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഏറ്റവും പ്രായം കുറഞ്ഞ സംരംഭകയും പരിശീലകയുമാണ്. അഞ്ജനക്ക് ഒരു ഞായറാഴ്ച ദിവസം കിട്ടിയ അനുഗ്രഹമായിരുന്നു ഉത്തരവാദിത്ത ടൂറിസം മിഷന്റെ വിത്ത് പേന പരിശീലനം. അതില്‍ പങ്കെടുത്ത അഞ്ജനക്ക് പിന്നിട് പഠനത്തിനൊപ്പം ഒരു ലഘു വരുമാനവും വിത്ത് പേന വില്‍പ്പനയിലൂടെ മിഷന്‍ നല്‍കി. ഇതിനോടകം വിത്ത് പേന വില്‍പ്പനയിലൂടെ ചെറുതല്ലാത്ത ഒരു തുക സമ്പാദിച്ച ഈ കൊച്ചു മിടുക്കി, കോഴിക്കോട് താജ് മലബാര്‍ ഹോട്ടലിലെ ജീവനക്കാരെ വരെ വിത്ത് പേന നിര്‍മ്മാണം പഠിപ്പിച്ചും കഴിഞ്ഞു. കൊവിഡ് കാലത്ത് ഓണ്‍ ലൈന്‍ ക്ലാസ് കഴിഞ്ഞാല്‍ വിത്ത് പേന നിര്‍മ്മാണം ഓണ്‍ലൈനിലൂടെ പഠിപ്പിക്കുന്നുമുണ്ട് അഞ്ജന.

കുമരകത്ത് നിന്നുള്ള 85 കാരനായ അച്ചന്‍ കുഞ്ഞാവട്ടെ വാഴയില സംഭരിച്ച് കുമരകത്തെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ അടക്കം വിപണനം നടത്താന്‍ തനിക്ക് അവസരം തന്ന ഉത്തരവാദിത്ത ടൂറിസം മിഷനോടുള്ള നന്ദിയും കടപ്പാടുമാണ് രേഖപ്പെടുത്തിയത്. അഞ്ജനയും അച്ചന്‍ കുഞ്ഞും, ഉത്തരവാദിത്ത ടൂറിസം മിഷന്റെ (ആര്‍.ടി.എം) മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന 'ഇനി അവര്‍ സംസാരിക്കട്ടെ' എന്ന വെബിനാര്‍ സീരീസില്‍ സംസാരിക്കുകയായിരുന്നു. ജനപങ്കാളിത്ത ടൂറിസം പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയൂന്നി ഉത്തരവാദിത്ത ടൂറിസം മിഷന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായിട്ടുള്ള വിവിധ വിഷയങ്ങളിലുള്ള വെബിനാറുകള്‍ ഒക്ടോബര്‍ 28 വരെ ഉണ്ട്.
കഴിഞ്ഞ വെബിനാറില്‍ കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള വിവിധ മേഖലയില്‍ നിന്നുള്ള ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഗുണഭോക്താക്കള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. കലാനിലയം ഹരിദാസിന് പറയാന്‍ ഉണ്ടായിരുന്നത്. പാവക്കഥകളി എന്ന അവഗണിക്കപ്പെട്ട കലാരൂപത്തെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ എങ്ങനെയാണ് മാര്‍ക്കറ്റിങ്ങിലൂടെ ശ്രദ്ധേയമാക്കി തനിക്ക് വരുമാനം ലഭ്യമാക്കുന്നതിനെക്കുറിച്ചാണ്
ഉത്തരവാദിത്ത ടൂറിസം മിഷന്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം ടൂറിസം മേഖലയുമായി ബന്ധപ്പെട്ട നിരവധി സ്ഥാപനങ്ങളില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുവാനും ഉത്തരവാദിത്ത ടൂറിസം മിഷനുമായി ബന്ധപ്പെട്ട വിവിധ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ഉല്‍പ്പന്നങ്ങള്‍പ്രദര്‍ശിപ്പിക്കുന്നതിന് സ്റ്റാളുകള്‍ ലഭിക്കുകയും ചെയ്തതായി കോഴിക്കോട് നിന്നുള്ള കളിമണ്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ധരണി എന്ന യൂണിറ്റിന്റെ ലീഡര്‍ ആയ ശ്രീമതി ബിഥുല പങ്കുവച്ചു.

കോവളത്തെ ഹോംസ്റ്റേ നടത്തുകയും ഉത്തരവാദിത്ത ടൂറിസം മിഷന്റെ കമ്മ്യൂണിറ്റി ടൂര്‍ ലീഡറായി പ്രവര്‍ത്തിക്കുകയും ചെയ്യുക മനോജ് ഉത്തരവാദിത്ത ടൂറിസം മിഷന്‍ വില്ലേജില്‍ എക്‌സ്പീരിയന്‍സ് പാക്കേജുകള്‍ പാക്കേജുകള്‍ വഴി ലെങ്ത് ഓഫ് സ്റ്റേ എങ്ങനെ വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചതിനെപ്പറ്റിയുള്ള അനുഭവമാണ് പങ്കുവെച്ചത്.
പാരമ്പര്യ ക്ഷേത്ര കലാ ശില്പിയായ അനില്‍ കാര്‍ത്തിക ഉത്തരവാദിത്ത ടൂറിസം മിഷനില്‍ നിന്നു ലഭിച്ച ഗൈഡന്‍സ് കൊണ്ട് 27 കലാപ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന 'ഗ്രാമീണം' എന്ന ഒരു കള്‍ച്ചറല്‍ യൂണിറ്റിന് നേതൃത്വം നല്‍കുന്നതിന് ഇടയായതിനെപ്പറ്റിയാണ് സംസാരിച്ചത്. കണ്ണൂരില്‍നിന്നുള്ള ഹോംസ്റ്റേ പ്രവര്‍ത്തകനായ ഹാരിസ്, തേക്കടിയില്‍ നിന്നുള്ള ഹോംസ്റ്റേ സംരംഭകനായ സുബിഷ് സെബാസ്റ്റ്യന്‍ എന്നിവര്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ വഴി തങ്ങള്‍ക്ക് ഹോംസ്റ്റേ സംരംഭത്തില്‍ രംഗത്ത് വരുത്താനായ മാറ്റങ്ങളെ പറ്റി സംസാരിച്ചു.
ഉത്തരവാദിത്ത ടൂറിസം മിഷന്‍ റിസോഴ്‌സ് പേഴ്‌സനും കലാപ്രവര്‍ത്തകയുമായ കോട്ടയത്തുള്ള ശ്രീമതി ഹൈമി മിഷന്‍ പ്രവര്‍ത്തനങ്ങളിലൂടെ വിച് വിവിധ അവസരങ്ങളെ പറ്റി സംസാരിച്ചു. പാലക്കാട് നിന്നുള്ള ഞവര കര്‍ഷകനായ ഹായ് ശ്രീ നാരായണന്‍ ഉണ്ണി മിഷന്‍ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടു പോകുന്നത് എങ്ങനെ എന്നതിനെക്കുറിച്ചാണ് വിവരങ്ങള്‍ പങ്കു വച്ചത്. കോഴിക്കോട് നിന്നുള്ള ഉള്ള ഉള്ള ശ്രീമതി വാഹിദ എക്‌സ്പീരിയന്‍സ് പദ്ധതിയില്‍ അംഗമായി അത് എങ്ങനെയാണ് ഒരു സംരംഭം ആയി മാറിയത് എന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കു വച്ചു.
കോട്ടയത്തു നിന്നുള്ള റസീജ,തേക്കടിയില്‍ നിന്നുള്ള ജെസ്സി, കോട്ടയത്ത് നിന്നുള്ള സതി മുരളി, എറണാകുളത്തു നിന്നുള്ള ജയമോള്‍ വിജയമ്മ സരളപ്പന്‍, കോഴിക്കോട് നിന്നുള്ള ഉള്ള അഖില്‍, വൈക്കത്ത് നിന്നുള്ള ശരത് ശര്‍മ, കോട്ടയത്ത് നിന്നുള്ള ഉള്ള സുബിന്‍, വയനാട് നിന്നുള്ള സുജിത് എന്നിങ്ങനെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍, പല മേഖലയില്‍ നിന്നുള്ള ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഗുണഭോക്താക്കളാണ് തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചത്.
സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോര്‍ഡിനേറ്റര്‍ ശ്രീ കെ രൂപേഷ് കുമാര്‍ വെബിനാറില്‍ മോഡറേറ്ററായിരുന്നു. ടൂറിസം ഉപദേശക സമിതി അംഗമായ ശ്രീ സിജോ ജോസ്, ചേംബര്‍ ഓഫ് ഹോട്ടല്‍സ് ആന്റ് റിസോര്‍ട്‌സിന്റെ ശ്രീ അരുണ്‍കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട പാനല്‍ അംഗങ്ങളും വെബിനാറില്‍ സംസാരിച്ചു.

Next Story

Related Stories