TopTop
Begin typing your search above and press return to search.

തേജസ് എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസ് ഒക്ടോബര്‍ 17 മുതല്‍ പുനരാരംഭിക്കും

തേജസ് എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസ് ഒക്ടോബര്‍ 17 മുതല്‍ പുനരാരംഭിക്കും

തേജസ് എക്‌സ്പ്രസ് ട്രെയിനുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ഐആര്‍സിടിസി. ഇന്ത്യയിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സര്‍വീസായ തേജസ് ട്രെയിനുകളുടെ സര്‍വീസ് കോവിഡ് മഹാമാരി മൂലം മാര്‍ച്ച് മുതല്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷംഒക്ടോബര്‍ 17 മുതലാണ് തേജസ് ട്രെയിനുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ഐആര്‍സിടിസി ഒരുങ്ങുന്നത്. റെയില്‍വേ മന്ത്രാലയത്തില്‍ നിന്ന് രണ്ട് ജനപ്രിയ കോര്‍പ്പറേറ്റ് ട്രെയിനുകള്‍ ഓടിക്കാനും ഐആര്‍സിടിസി അനുമതി വാങ്ങിയിട്ടുണ്ട്.

വരാനിരിക്കുന്ന ഉത്സവ സീസണിലെ യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് തേജസ് എക്‌സ്പ്രസ് ട്രെയിനുകള്‍ ലഖ്നൗ-ന്യൂഡല്‍ഹി, അഹമ്മദാബാദ്-മുംബൈ റൂട്ടുകളില്‍ ഓടിക്കുമെന്നാണ് ടൈംസ് ട്രാവലിന്റെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കൂടാതെ ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ വരെ 200 ഓളം ട്രെയിനുകള്‍ ഓടിക്കാനാണ് തീരുമാനമെന്നാണ് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വിനോദ് കുമാര്‍ യാദവ് ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്.

യാത്രയിലെ സേവനങ്ങള്‍, സുരക്ഷ, ആരോഗ്യ പ്രോട്ടോക്കോളുകള്‍ എന്നിവയെ സംബന്ധിച്ചിട്ടുള്ള കൃത്യമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. യാത്രികര്‍ ശാരീരിക അകലം ഉറപ്പാക്കുന്നതിന്, സീറ്റുകളുടെ ക്രമീകരണം നടത്തും. ഒരു യാത്രക്കാരനും സീറ്റ് കൈമാറ്റം ചെയ്യാന്‍ അനുവദിക്കില്ല. യാത്രയില്‍ ഓരോ യാത്രക്കാരും സ്റ്റാഫ് അംഗങ്ങളും മാസ്‌കും ധരിക്കണം.

കൊറോണ വൈറസ് ഇന്ത്യയില്‍ പടര്‍ന്നതിനെ തുടര്‍ന്ന് 2019 മാര്‍ച്ച് മുതലായിരുന്നു തേജസ് ട്രെയിനുകള്‍ ഉള്‍പ്പടെയുള്ള ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. വിമാന നിരക്കുകളോട് കിടപിടിക്കുന്ന ടിക്കറ്റ് നിരക്കുകളാണ് തേജസ് എക്സ്പ്രസിന്. സീസണനുസരിച്ച് ടിക്കറ്റ് ചാര്‍ജും മാറിക്കൊണ്ടിരിക്കും. റെയില്‍വെ കാറ്ററിംഗ് വിഭാഗവും ടൂറിസം കോര്‍പ്പറേഷനുമാണ് (ഐആര്‍ടിസി) രണ്ട് തേജസ് ട്രെയിനുകള്‍ ഓപ്പറേറ്റ് ചെയ്യുന്നത്.


Next Story

Related Stories