TopTop
Begin typing your search above and press return to search.

സാഹസിക വിനോദസഞ്ചാരികളെ, ഫേറാരി വേള്‍ഡില്‍ പുതിയ ഗെയിമുകള്‍ എത്തുന്നു

സാഹസിക വിനോദസഞ്ചാരികളെ, ഫേറാരി വേള്‍ഡില്‍ പുതിയ ഗെയിമുകള്‍ എത്തുന്നു

ലോകത്തിലെ സാഹസിക വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ടയിടമായ അബുദാബിയിലെ ഫേറാരി വേള്‍ഡ്, തങ്ങളുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് പുതിയ ഗെയിമുകള്‍ അവതരിപ്പിക്കുന്നു. നവംബറില്‍ പത്താം വാര്‍ഷികം ആഘോഷിക്കുന്ന ഫെറാരി വേള്‍ഡില്‍, 'അബുദാബി സമ്മിറ്റ് ടൂര്‍' ഉള്‍പ്പെടെയുള്ള പുതിയ ഗെയിമുകളാണ് ഒരുങ്ങുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ കര്‍ശന ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്.

നിലവില്‍ അമ്പത്തോളം ഗെയിമുകളും വിനോദ സൗകര്യങ്ങളുമുള്ള അമ്യൂസമെന്റ് പാര്‍ക്കില്‍ കഴിഞ്ഞ പത്തുവര്‍ഷമായി എല്ലാ പ്രായത്തിലുള്ള അതിഥികള്‍ക്കായി 25 ഓളം പുതിയ ഗെയിമുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആളുകള്‍ കൂടുതല്‍ ആകര്‍ഷിക്കുന്ന ഇവിടുത്തെ ഗെയിമുകളിലൊന്ന് ലോകത്തിലെ ഏറ്റവും വേഗതയേറിയ ഫോര്‍മുല റെയ്‌സ് ആണ്.
ഈ വര്‍ഷം ഫെബ്രുവരിയില്‍ ഫേറാരി വേള്‍ഡില്‍ ആരംഭിച്ച ഫാമിലീസ് സോണില്‍ നാല് പുതിയ വിനോദ റൈഡുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഫോര്‍മുല റോസ ജൂനിയര്‍, സ്പീഡിവേ റെയ്‌സ്, ഫ്‌ളൈയിംഗ് വിംഗ്‌സ്, ടര്‍ബോ ടവര്‍ തുടങ്ങിയവയാണ് ആ റൈഡുകള്‍. യാസ് ദ്വീപിലെ ആദ്യത്തെ വിനോദ നഗരമെന്ന സ്ഥാനവുമായി 2010ലാണ് ഫെറാരി വേള്‍ഡ് തുറന്നത്.
മൂന്ന് ഗിന്നസ് റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുള്ള ഫെറാരി വേള്‍ഡ്, പത്തുവര്‍ഷത്തിനിടയില്‍ വിന്റര്‍ ഫെസ്റ്റിവല്‍, ചൈനീസ് ന്യൂ ഇയര്‍, റോളര്‍ കോസ്റ്റര്‍ റാലി, ദ ഫെസ്റ്റിവല്‍ ഓഫ് ലൈറ്റ്‌സ്, ഈദുല്‍ അദ്ഹ ആഘോഷങ്ങള്‍ എന്നിവയുള്‍പ്പടെ 4,000ത്തില്‍ അധികം കമ്മ്യൂണിറ്റി ഇവന്റുകള്‍ക്കും ആതിഥേയത്വം വഹിച്ചിട്ടുണ്ട്. 2019-ല്‍ 50 ലക്ഷത്തിലധികം ആളുകളായിരുന്നു പാര്‍ക്ക് സന്ദര്‍ശിച്ചത്.

Next Story

Related Stories