TopTop

ചെങ്കുത്തായ കയറ്റങ്ങള്‍ കയറി പാല്‍ക്കുളമേട്ടിലെ അസ്തമയം കണ്ടിട്ട് വന്നാലോ? / ചിത്രങ്ങള്‍

ചെങ്കുത്തായ കയറ്റങ്ങള്‍ കയറി പാല്‍ക്കുളമേട്ടിലെ അസ്തമയം കണ്ടിട്ട് വന്നാലോ? / ചിത്രങ്ങള്‍

ഓഫ് റോഡ് റൈഡിംഗിന് താല്‍പര്യമുള്ള തുടക്കകാര്‍ക്ക് എന്തുകൊണ്ടും പറ്റിയ ഇടമാണ് പാല്‍ക്കുളമേട്. പെരിയാര്‍ വനമേഖലയില്‍ ഉള്‍പ്പെടുന്ന ഇടുക്കിയിലെ ഒരു ഉള്‍പ്രദേശമാണ് പാല്‍ക്കുളമേട്. ഈ മലയുടെ മുകളില്‍ ഒരു ചെറിയ കുളമുണ്ട്. കാട്ടിലെ ഔഷധ സസ്യങ്ങളുടെ സത്ത ഇതില്‍ ചേര്‍ന്ന് പാലുപോലുള്ള പോഷകമാണ് ഇവിടുത്തെ ജലമെന്നാണ് വിശ്വാസം. അതുകൊണ്ടാണാേ്രത ഈ മലയ്ക്ക് പാല്‍ക്കുളമേടെന്ന് പേര് വന്നത്.

ചെങ്കുത്തായ കയറ്റങ്ങളും ഇറക്കങ്ങളുമായിട്ടുള്ള ഈ പാതയില്‍ കൂടുതല്‍പേരും ആശ്രേയിക്കുന്നത് ജീപ്പുകളാണ്. ഹെയര്‍ പിന്‍ വളവുകളോട് കൂടിയ മണ്‍ റോഡുകളിലൂടെയുള്ള ഡ്രൈവിംഗ് ഒരു അനുഭവം തന്നെയായിരിക്കും. പാല്‍ക്കുളമേടിന്റെ ഏറ്റവും മുകളിലേക്ക് വാഹനങ്ങള്‍ എത്തില്ല. മലമുകളില്‍ എത്താന്‍ ഒരു മണിക്കൂറത്തെ നടത്തമുണ്ട്.

സമുദ്രനിരപ്പില്‍ നിന്ന് 3125 മീറ്റര്‍ ഉയരത്തിലുള്ള പാല്‍ക്കുളമേട്ടില്‍ നിന്നുള്ള ഉദയവും അസ്തമയവും വളരെ മനോഹരമായ ഒരു അനുഭവമായിരിക്കും. ഇടുക്കി ഡാമിന്റെ വളരെ ഭംഗിയുള്ള ദൃശ്യവും ഇവിടെ നിന്ന് കാണാന്‍ പറ്റും. ഓഫ് റോഡ് റൈഡേഴ്‌സിന് മാത്രമല്ല സാഹസികതയും ട്രെക്കിംഗുകളും ഇഷ്ടപ്പെടുന്നവര്‍ക്ക് മികച്ചയൊരിടമാണ് ഇവിടം.

ചെറുതോണിയില്‍ നിന്ന് 15 കി.മീ ദൂരമുണ്ട് പാല്‍ക്കുളമേട്ടിലേക്ക്. അടുത്തുള്ള ടൗണ്‍ എന്ന് വിശേഷിപ്പിക്കാവുന്ന പ്രദേശം ചുരുളിയും രണ്ടുമൂന്ന് കടകളുള്ള ആല്‍പാറ ജംഗ്ഷനും ആറ് കിലോമീറ്ററോളം ദൂരത്താണ്. ആനതാരകള്‍ കടന്നു പോകുന്ന സ്ഥലമായതുകൊണ്ട് നേരത്തെ പോയി പരമാവധി വൈകുന്നേരം ആറുമണിക്ക് മുമ്പായി താഴെ എത്തുന്ന രീതിയില്‍ യാത്ര ക്രമീകരിക്കുക.

ചിത്രങ്ങള്‍ കാണാം..























അഭിലാഷ് ഗോപകുമാര്‍

അഭിലാഷ് ഗോപകുമാര്‍

മെഡിക്കല്‍ രംഗത്ത് ജോലി ചെയ്യുന്നു, റൈഡേഴ്സ് ക്ലബ് അംഗം

Next Story

Related Stories