Top

ലോണ്‍ലി പ്ലാനെറ്റ് റാങ്കിംഗില്‍ ലോകത്തിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമായി ഭൂട്ടാന്‍

ലോണ്‍ലി പ്ലാനെറ്റ് റാങ്കിംഗില്‍ ലോകത്തിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമായി ഭൂട്ടാന്‍

ലോണ്‍ലി പ്ലാനെറ്റ് 2020ലെ റാങ്കിംഗില്‍ ലോകത്തിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമായി ഭൂട്ടാന്‍ ഒന്നാമത്. നേരത്തെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഇംഗ്ലണ്ടിനെ പിന്തള്ളിയാണ് ഭൂട്ടാന്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. നോര്‍ത്ത് മാസിഡോണിയ, അറുബ, എസ്വാറ്റിനി, കോസ്റ്റാറിക്ക, നെതര്‍ലാന്‍ഡ്‌സ്, ലൈബീരിയ, മൊറോക്കോ, യുറുഗ്വായ് എന്നീ രാജ്യങ്ങളാണ് യഥാക്രമം ആദ്യ പത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്.

സഞ്ചാരികള്‍ക്ക് അതുല്യമായ അനുഭവം നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് ലോണലി പ്ലാനെറ്റ് റാങ്കിങ് നിശ്ചയിക്കുന്നത്. ബെസ്റ്റ് ഇന്‍ ട്രാവല്‍ 2020 പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പട്ടിക അടിസ്ഥാനമാക്കുന്നത്, 'രാജ്യത്തെ സവിശേഷതകള്‍, അതുല്യമായ അനുഭവങ്ങള്‍, മികച്ച ഘടകം' എന്നിവ കണക്കാക്കിയാണ്.

തെക്കെനേഷ്യയില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലുള്ള ചെറു രാജ്യമാണ് ഭൂട്ടാന്‍. ഹിമാലയന്‍ താഴ്‌വാരയിലുള്ള ഈ രാജ്യത്തിന്റെ ഭൂരിഭാഗവും പര്‍വ്വത പ്രദേശങ്ങളാണ്. രാജവാഴ്ച നിലനില്‍ക്കുന്ന ചുരുക്കം രാജ്യങ്ങളിലൊന്നാണ് ഭൂട്ടാന്‍ 2020-ഓടെ സമ്പൂര്‍ണ്ണ ഓര്‍ഗാനിക് നേഷനായി മാറാനുള്ള പദ്ധതിയിലാണ്.

ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷത്തെ ഒന്നാം സ്ഥാനക്കാരായ ഇംഗ്ലണ്ട് ഇത്തവണ ആദ്യ പത്തില്‍ കടക്കില്ലെന്നായിരുന്നു കരുതിയത്. എന്നാല്‍ സഹായിച്ചത് രാജ്യത്തെ കോട്ടകളും പുരാതന പള്ളികളും ഭംഗിയേറിയ ഗ്രാമങ്ങളും കടല്‍ത്തീരങ്ങളും സഞ്ചാരികളെ സംബന്ധിച്ച് ആമൂല്യങ്ങളാണ് എന്നതാണ് ഇംഗ്ലണ്ടിന് റാങ്കിംഗില്‍ അധികം ഇടിവ് സംഭവിക്കാതിരുന്നത്.


Next Story

Related Stories