TopTop
Begin typing your search above and press return to search.

നജദ സ്ട്രീറ്റിലെ വീഡിയോ ഷോപ്പുകള്‍; 40 വര്‍ഷം മുമ്പേയുള്ള ഗള്‍ഫിലെ സിനിമ കാസറ്റ് റെക്കോര്‍ഡിംഗ്

നജദ സ്ട്രീറ്റിലെ വീഡിയോ ഷോപ്പുകള്‍; 40 വര്‍ഷം മുമ്പേയുള്ള ഗള്‍ഫിലെ സിനിമ കാസറ്റ് റെക്കോര്‍ഡിംഗ്

ഷെരീഫ് ഇബ്രാഹിം

1970ന്റെ ഉത്തരാര്‍ദ്ധത്തിലും 1980കളിലും ഗള്‍ഫില്‍ എവിടെയും കാണാന്‍ സാധിക്കുന്ന ഷോപ്പുകളായിരുന്നു വീഡിയോ ഷോപ്പുകള്‍. ആദ്യമൊക്കെ ഇരുപതും, പിന്നീട് പത്തും, അത് കഴിഞ്ഞു ഒടുവില്‍ അഞ്ചു ദിര്‍ഹത്തിനു ദിവസ വാടകക്ക് വീഡിയോ കാസറ്റ് കൊടുത്തിരുന്നു ഈ വീഡിയോ ഷോപ്പുകള്‍.
അന്നൊക്കെ ഒരു മാസ്റ്റര്‍ വീഡിയോ നാലോ അഞ്ചോ റെക്കോര്‍ഡറിലൂടെ റെക്കോര്‍ഡ് ചെയ്യാന്‍ രണ്ടു രണ്ടര മണിക്കൂര്‍ എടുക്കും. അത് വരെ ആളുകള്‍ കാത്തിരിക്കാറുണ്ടായിരുന്നു. പിന്നീടാണ് ഹൈസ്പീഡ് റെക്കോര്‍ഡിംഗ് വന്നത്. ഒരു മാസ്റ്ററും എട്ടോ കൂടുതലോ സ്ലേവ് ഉള്ള റെക്കോഡര്‍ (മള്‍ട്ടി റെക്കോര്‍ഡര്‍) ഇറങ്ങിയിട്ടില്ല.
അപ്പോള്‍ അത്രയും അധികം വീഡിയോ റെക്കോര്‍ഡറിലൂടെ കണക്റ്റ് ചെയ്ത് റെക്കോര്‍ഡ് ചെയ്യണം. ക്ലാരിറ്റി കുറയും. വ്യാഴാഴ്ച്ചയാണ് സാധാരണ ചിത്രങ്ങള്‍ വീഡിയോ റിലീസ് ചെയ്യാറ്. കാരണം വെള്ളിയാഴ്ച്ച ഗള്‍ഫില്‍ പൊതുവെ മുടക്കമാണല്ലോ. ആ റെക്കോര്‍ഡഡ് വിഡിയോ കിട്ടാനായി ഞങ്ങള്‍ കാത്തു നിന്നിരുന്നത് ഇപ്പോഴും ഓര്‍ക്കുന്നു.
ഈ ഫോട്ടോ ബനിയാസ് സ്ട്രീറ്റിലെ ഷോപ്പില്‍ നിന്നുള്ളതാണ്. ഈ തെരുവിനെ നജദ സ്ട്രീറ്റ് എന്നും പറയും. കാരണം അന്ന് നജദയുടെ ഒരു ഓഫീസ് ഇവിടെ ആയിരുന്നു. മദീന സായദ് ഒരു ഭാഗത്തായി ഖലീഫ സ്ട്രീറ്റില്‍ നിന്നും പാസ്‌പോര്‍ട്ട് - ജവാസാത്ത് റോഡ് - റോഡിലേക്ക് പോകുന്നതാണ് നജദ സ്ട്രീറ്റ്. അന്ന് ഇതിന്നടുത്തായിരുന്നു എല്‍ഡറാഡോ സിനിമ.


Next Story

Related Stories