TopTop
Begin typing your search above and press return to search.

മഞ്ഞ് പാളികള്‍ ഒഴുകുന്ന ലൂലെ നദിയുടെ നടുവിലുള്ള ഈ ഹോട്ടലില്‍ ഒരു രാത്രി തങ്ങിയാലോ?

മഞ്ഞ് പാളികള്‍ ഒഴുകുന്ന ലൂലെ നദിയുടെ നടുവിലുള്ള ഈ ഹോട്ടലില്‍ ഒരു രാത്രി തങ്ങിയാലോ?

മഞ്ഞ് പാളികള്‍ ഒഴുകുന്ന നദിയുടെ നടുവിലുള്ള ഒരു ഹോട്ടലില്‍ തങ്ങിയാലോ? സ്വീഡനിലെ മഞ്ഞിറഞ്ഞ് കിടക്കുന്ന ലൂലെ നദിയിലെ 'ആര്‍ട്ടിക്ക് ബാത്ത്' എന്ന ഈ ഈ അതിമനോഹര ഹോട്ടല്‍ ഇപ്പോള്‍ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. വൃത്താകൃതിയില്‍ മരകമ്ബുകള്‍ കൂട്ടിവച്ചതുപോലെയാണ് മഞ്ഞില്‍ കുളിച്ച്‌ നില്‍ക്കുന്ന ഈ ഹോട്ടല്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.

ഒരു മരപ്പാലത്തിലൂടെ കടന്നു വേണം ഹോട്ടലിലേക്ക് പ്രവേശിക്കേണ്ടത്. ഹോട്ടലിന്റെ മധ്യഭാഗത്ത് വലിയ നീന്തല്‍ക്കുളമുണ്ട്. 12 റൂമുകള്‍ ഉള്ള ഹോട്ടലില്‍ വിവിധ ഭാഗങ്ങളില്‍ നീന്തുന്നതിനുള്ള സൗകര്യം ഉണ്ട്. യോഗയ്ക്കും ധ്യാനത്തിനുമായുള്ള പ്രത്യേക സൗകര്യങ്ങളും ഈ ഹോട്ടലില്‍ ഒരുക്കിയിട്ടുണ്ട്.

എല്ലാ അത്യാധുനിക സൗകര്യങ്ങളോടും കൂടിയ ഹോട്ടലിലെ മുറികളെ ലാന്‍ഡ്, വാട്ടര്‍, സ്യൂട്ട് എന്നിങ്ങനെ മൂന്നായി തരംതിരിച്ചിട്ടുണ്ട്. ലൂലെയ് വിമാനത്താവളത്തില്‍ നിന്നും ഒന്നരമണിക്കൂര്‍ യാത്ര ചെയ്താല്‍ ഈ ഹോട്ടലില്‍ എത്തിച്ചേരാം.

സ്വീഡനിലെ രണ്ട് ആര്‍ക്കിടെക്ക്റ്റുകളായ ബെര്‍ട്ടില്‍ ഹാര്‍സ്‌ട്രേമും ജോണ്‍ കൗപിയും ചേര്‍ന്നാണ് ഈ ഹോട്ടല്‍ പണികഴിപ്പിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയകളിലൂടെ വൈറലായ 'ആര്‍ട്ടിക്ക് ബാത്തി'ലേക്ക് ടൂറിസ്റ്റുകളുടെ ഒഴുക്കാണ് ഇപ്പോള്‍.


Next Story

Related Stories