TopTop
Begin typing your search above and press return to search.

യാത്രക്കാരോട് മര്യാദയ്ക്ക് പെരുമാറുന്ന എയര്‍ലൈന്‍ ആകണമെന്ന വാശിയോടെ പുതിയ കമ്പനിയുമായി ജെറ്റ്ബ്ലൂവിന്റെ സ്ഥാപകന്‍

യാത്രക്കാരോട് മര്യാദയ്ക്ക് പെരുമാറുന്ന എയര്‍ലൈന്‍ ആകണമെന്ന വാശിയോടെ പുതിയ കമ്പനിയുമായി ജെറ്റ്ബ്ലൂവിന്റെ സ്ഥാപകന്‍

വിമാന യാത്ര പലപ്പോഴും വലിയ തലവേദനയായി മാറാറാണ് പതിവ്. വിമാന കമ്പനികള്‍ യാത്രക്കാരോട് മര്യാദയില്ലാതെ പെരുമാറുന്നത് മുതല്‍ കൃത്യ സമയം പാലിക്കാത്തതടക്കം പല പരാതികളും അനുദിനം ഉയര്‍ന്നു വരാറുണ്ട്. സമീപകാലത്ത് അത്തരം കഥകളും വാര്‍ത്തകളും ധാരാളമായി കാണാറുണ്ട്. എന്നാല്‍, അത്തരമൊരു ദുരനുഭവും ഉണ്ടാവില്ലെന്ന വാഗ്ദാനവുമായി ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈനാകുമെന്ന വാശിയോടെ ഒരു പുതിയ കമ്പനി രംഗത്തിറങ്ങിയിരിക്കുകയാണ്.

ജെറ്റ്ബ്ലൂ, അസുല്‍ എയര്‍വേയ്സ്, മോറിസ് എയര്‍, വെസ്റ്റ് ജെറ്റ് എന്നിവയുടെ സ്ഥാപകനായ ഡേവിഡ് നീലെമാന്‍ വിഭാവനം ചെയ്ത ബ്രീസ് എയര്‍വേയ്സ് ആണ് താരം. ജീവനക്കാരെ നിയമിക്കുമ്പോള്‍ മറ്റെന്തിനെക്കാളും ദയയ്ക്കും മാന്യതയ്ക്കും മുന്‍ഗണന നല്‍കുമെന്ന് ബ്രീസ് എയര്‍വേയ്സ് പ്രഖ്യാപിച്ചു കഴിഞ്ഞു.

മുമ്പ് മോക്‌സി എന്നറിയപ്പെട്ടിരുന്ന കമ്പനി നിലവില്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍, യുഎസ് ഗതാഗത വകുപ്പ് എന്നിവര്‍ നല്‍കുന്ന എയര്‍ലൈന്‍ ഓപ്പറേറ്റിംഗ് സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ച് കാത്തിരിക്കുകയാണ്. 2020 അവസാനത്തോടെ വിമാനം പറന്നു തുടങ്ങുമെന്നാണ് പ്രതീക്ഷ.


'നിലവില്‍ സാമ്പത്തികമായി നേട്ടമില്ലാത്ത സ്ഥലങ്ങളിലായാലും ബ്രീസ് നിര്‍ത്താതെ സേവനം ഉറപ്പാക്കുമെന്ന്' ബ്രീസ് സിഇഒയും പ്രസിഡന്റുമായ ഡേവിഡ് നീലെമാന്‍ പറഞ്ഞു. 'ഇരുപത് വര്‍ഷം മുമ്പ്, ജെറ്റ്ബ്ലൂവിനൊപ്പം മാനവികതയെ എയര്‍ലൈന്‍ വ്യവസായത്തിലേക്ക് തിരികെ കൊണ്ടുവന്നത് ഞങ്ങളാണ്. ഇന്ന്, 'ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈന്‍ അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അറുപത് പുതിയ എയര്‍ബസ് എ 220 ജെറ്റുകള്‍ക്ക് കമ്പനി ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. 2021 ഏപ്രില്‍ മാസത്തോടെ അത് ലഭിച്ചു തുടങ്ങും. കൂടാതെ മുപ്പത് എംബ്രെയര്‍ 195 വിമാനങ്ങള്‍ ലീസിനെടുത്തിട്ടുമുണ്ട്. കുറഞ്ഞ ദൂര പരിധിക്കുള്ളില്‍ നിര്‍ത്താതെയുള്ള സേവനത്തിന് എ 220 ജെറ്റുകള്‍ ബെസ്റ്റാണ്. രണ്ടാമത്തേതിന് ചെറിയ സ്ഥലങ്ങളെ കൂടുതല്‍ ചെലവ് കുറഞ്ഞ രീതിയില്‍ ബന്ധിപ്പിക്കാന്‍ കഴിയും.


Next Story

Related Stories