TopTop
Begin typing your search above and press return to search.

നിലാവില്‍ ചന്ദ്രകിരണങ്ങള്‍ തട്ടിത്തിളങ്ങുന്ന താജ്മഹല്‍ കാണണമെങ്കില്‍ ഇനി കൂടുതല്‍ പണം നല്‍കണം

നിലാവില്‍ ചന്ദ്രകിരണങ്ങള്‍ തട്ടിത്തിളങ്ങുന്ന താജ്മഹല്‍ കാണണമെങ്കില്‍ ഇനി കൂടുതല്‍ പണം നല്‍കണം

താജ്മഹലിന്റെ പുതിയ കവാടമായ മെഹ്താബ് ബാഗ് താജ് വ്യൂ പോയിന്റില്‍ നിന്നും താജ് മഹല്‍ കാണാന്‍ ഇനിമുതല്‍ കൂടുതല്‍ പണം നല്‍കേണ്ടിവരും. ആഗ്ര ഡവലപ്മെന്റ് അതോറിറ്റി (എഡിഎ) വികസിപ്പിച്ചെടുത്ത പുതിയ വ്യൂപോയിന്റ് നവംബര്‍ 16-നാണ് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. 20 രൂപയായിരുന്നു ഇതുവരെ ടിക്കറ്റ് നിരക്ക്. ഇനിയത് ഇന്ത്യക്കാര്‍ക്ക് 50 രൂപയും വിദേശ സന്ദര്‍ശകര്‍ക്ക് 200 രൂപയും ആയിരിക്കും. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗ ജന്യമാണ്.

എന്നാല്‍, നിലാവുള്ള രാത്രിയില്‍ ചന്ദ്രകിരണങ്ങള്‍ തട്ടിത്തിളങ്ങുന്ന വെണ്ണക്കല്ലുകള്‍ കാണണമെങ്കില്‍ ഇന്ത്യന്‍ സന്ദര്‍ശകര്‍ ഒരാള്‍ക്ക് 200 രൂപയും വിദേശികള്‍ 500 രൂപയും നല്‍കണം. സുപ്രീംകോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പൗര്‍ണ്ണമി നാളുകളില്‍ അഞ്ച് ദിവസത്തേക്ക് താജ് മഹല്‍ തുറന്നുകൊടുക്കും. പുതിയ വ്യൂ പോയിന്റിലൂടെ വിനോദ സഞ്ചാരികള്‍ക്ക് താജ്മഹലിന്റെ സൗന്ദര്യം കൂടുതല്‍ ആസ്വാദിക്കാന്‍ കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു. മെഹ്താബ് ബാഗ് താജ് വ്യൂ തുറന്നതോടെ നിരവധി സഞ്ചാരികളാണ് താജ്മഹല്‍ കാണാന്‍ എത്തുന്നത്.

താജ് മഹലിന്റെ സൗന്ദര്യം കൂടുതല്‍ ആസ്വാദിക്കാന്‍ കഴിയുമെന്നും ഇതിലൂടെ കൂടുതല്‍ വിദേശ വിനോദ സഞ്ചാരികളെ എത്തിക്കാന്‍ കഴിയുമെന്നും അധികൃതര്‍ അറിയിച്ചു. ഇത്തരത്തിലുള്ള കൂടുതല്‍ വ്യൂ പോയിന്റുകള്‍ ഉണ്ടാക്കാനും വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. സംസ്ഥാനമന്ത്രി ഗിരിരാജ് സിംഗ് ധര്‍മേഷ് ആണ് പുതിയ വ്യൂ പോയിന്റ് ഉദ്ഘാടനം ചെയ്തത്.


Next Story

Related Stories