TopTop

വൈശാലി ഗുഹയും കൊലുമ്പനെയും കണ്ട് കോടമഞ്ഞിന്‍ കുളിരണിയാം

വൈശാലി ഗുഹയും കൊലുമ്പനെയും കണ്ട് കോടമഞ്ഞിന്‍ കുളിരണിയാം

ഭരതന്‍ ചിത്രം 'വൈശാലി' യില്‍ കാണിക്കുന്ന ഗുഹയിലേക്ക് എത്താന്‍ അവസരം. വര്‍ഷത്തില്‍ അപൂര്‍വമായി മാത്രം സന്ദര്‍ശകരെ അനുവദിക്കുന്ന ഈ ഭാഗത്താണ് ഇടുക്കി ഗോള്‍ഡില്‍ ജോയി മാത്യുവിന്റെ സീന്‍ എടുത്തിരിക്കുന്നത്. ഇടുക്കിയുടെ ഏറ്റവും മനോഹരമായ ദൃശ്യം ലഭിക്കുന്ന ഒരു ഭാഗമാണിവിടെ. ക്രിസ്തുമസ് നവവത്സര ആഘോഷങ്ങളുടെ ഭാഗമായി ജനുവരി 15 വരെ ഇടുക്കി അണക്കെട്ട് സന്ദര്‍ശിക്കുന്നത്തിന് സര്‍ക്കാരിന്റെ അനുമതിയോടെ കെഎസ്ഇബിയാണ് ഇതിന് അവസരമൊരുക്കുന്നത്.

ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാമായ ഇടുക്കി ഡാമിന്റെ ജലനിരപ്പില്‍ നിന്നും 350 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഹില്‍വ്യൂ പാര്‍ക്ക്, ഇവിടെ നിന്നും കുറവന്‍ -കുറത്തിമലകളെ ബന്ധിപ്പിക്കുന്ന ആര്‍ച്ച് ഡാം, ചെറുതോണി-കുളമാവ് ഡാമുകള്‍, വൈശാലി ഗുഹ, നാടുകാണി പവലിയന്‍ ഇവ ഉള്‍പ്പെടുന്ന പ്രകൃതി യുടെ ഹരിത സൗന്ദര്യം കണ്ടാസ്വദിക്കുവാന്‍ കെഎസ്ഇബി അവസരമൊരുക്കുന്നു. ചെറുതോണിയിലെ ഹൈഡല്‍ ടൂറിസം ഓഫിസില്‍ ടിക്കറ്റുകള്‍ ലഭിക്കും.


ഒപ്പം വനം വകുപ്പൊരുക്കുന്ന ബോട്ടു സവാരിയുമുണ്ട്. ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ ചുറ്റികാണാനുള്ള ബാറ്ററികാര്‍ ('ബഗ്ഗി ') ഇടുക്കിയില്‍ എത്തിയിട്ടുണ്ട്. ചെറുതോണി അണക്കെട്ടിന്റെ കവാടത്തില്‍നിന്നാരംഭിച്ച് ഇടുക്കി അണക്കെട്ടിന്റെ മുഴുവന്‍ സ്ഥലങ്ങളും പിന്നിട്ട് അവസാന കവാടത്തില്‍ അവസാനിക്കുന്നതാണ് ബാറ്ററി കാറിലെ യാത്ര. ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ക്കിടയില്‍ രണ്ട് കിലോമീറ്ററോളം ദൂരമുണ്ട്. അതിനാല്‍ ബാറ്ററി കാര്‍ ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്കൊരു ആശ്വാസമാണ്.


Next Story

Related Stories