Top

'രണ്ട് മാസമായ മകളുമായൊരു കൊടുമുടി കയറ്റം', മുല്ലയനഗരിക്കു മുകളിൽ നിന്നുള്ള വീഡിയോ പങ്കുവെച്ച് സമീറ റെഡ്ഡി

കര്‍ണാടകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് മുല്ലയനഗരി. 6300 അടി ഉയരമുള്ള കൊടുമുടി താണ്ടിയിരിക്കുകയാണ് സിനിമാ താരം സമീറ റെഡ്ഡി. ഇതിലെ അത്ഭുതമെന്തെന്ന് വച്ചാൽ മുപ്പത്തിയഞ്ചുകാരിയായ സമീറയ്ക്കൊപ്പം മകള്‍ നൈറയുമുണ്ടായിന്നു. രണ്ടു മാസം മാത്രമാണ് നൈറയുടെ പ്രായം.

സമീറ തന്നെയാണ് മുല്ലയനഗരി കൊടുമുടി കയറുന്നതിനിടെ മകളുമൊത്തൂള്ള പകര്‍ത്തിയ വീഡിയോ പങ്കുവച്ചത്. നെഞ്ചിൽ ബേബി ബാഗിൽ മൂടിപ്പുതച്ച നിലയില്‍ മകളുമുണ്ട് വീഡിയോയില്‍. 'നൈറയുമായി മുല്ലയനഗിരി കൊടുമുടി കയറാന്‍ ഒരു ശ്രമത്തിനിടയിലാണ്. ശ്വാസം കിട്ടാതായപ്പോള്‍ പക്ഷേ പാതിവഴിക്ക് നിര്‍ത്തേണ്ടിവന്നു. കര്‍ണാടകയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണിത്, 6300 അടിയാണ് ഉയരം. ഒരു പാട് അമ്മമാരുടെ മെസേജ് എനിക്ക് ലഭിച്ചു. തങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ പ്രചോദനമായെന്നാണ് അവർ പറയുന്നത്. എന്റെ യാത്രാവിവരണങ്ങള്‍ക്ക് ഇത്രയും പേരെ സ്വാധീനിച്ചെന്നതിൽ വലിയ ആവേശഭരിതയാണ്. ഒപ്പം കുഞ്ഞുള്ളതിനാല്‍ തളര്‍ന്നിരിക്കല്‍ സാധ്യമായിരുന്നില്ല, അത് കൊണ്ട് തന്നെ തളരില്ലെന്ന ദൃഢനിശ്ചയമുണ്ടായിരുന്നു. യാത്രക്കിടെ ആവശ്യമുള്ളപ്പോഴെല്ലാം ഞാന്‍ അവളെ മുലയൂട്ടി. കഷ്ടപ്പാട് ഒന്നുമുണ്ടായിരുന്നില്ല. യാത്ര സുഖകരമായിരുന്നെന്നും വീഡിയോയ്‌ക്കൊപ്പം സമീറ കുറിച്ചു.
നേരത്തെ നിറവയറുമായി അണ്ടര്‍വാട്ടര്‍ ഫോട്ടോഷൂട്ട് നടത്തിയും സമീറ റെഡ്ഡി വിസ്മയിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടി ട്രെക്കിങ്ങുമായി ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ഒരുനാള്‍ വരും എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളിലും വേഷമിട്ട നടിയാണ് സമീറ. 2014 ൽ വിവാഹിതയായശേഷം അഭിനയരംഗത്ത് സജീവമല്ല. എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമാണ് നടി. ഗര്‍ഭകാലത്ത് വേറിട്ട് സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ സജീവമായിരുന്നു ഇവർ. സമീറയുടെ രണ്ടാമത്തെ മകളാണ് നൈറ.
അതേസമയം, നീലഗിരിക്കും ഹിമാലയത്തിനും ഇടയില്‍ ഏറ്റവും കൂടുതല്‍ ഉയരമുള്ള അഞ്ചാമത്തെ കൊടുമുടിയാണ് കര്‍ണാടകയിലെ ചിക്ക്മംഗളൂരുവിലുള്ള മുല്ലയന്‍ഗിരി. ബാംഗ്ലൂര്‍ നിന്നും 250 കിലോമീറ്ററാണ് മുല്ലയൻഗിരിയിലേക്കുള്ള ദൂരം. മല കയറുമ്പോൾ തന്നെ കോട മഞ്ഞും അത് പോലെ ഒരു ഭാഗം അഗാധമായ ഗർത്തവുമാണ്.. മുകളിൽ 300സ്റ്റെപ്പ് നടന്ന് കയറി ഒരു മുല്ലപ്പ സ്വാമി യുടെ ക്ഷേത്രം ഉണ്ട്. പ്രകൃതിയുടെ വശ്യ സൗന്ദര്യമാണ് കാണാനാവുക.


Next Story

Related Stories