TopTop
Begin typing your search above and press return to search.

VIDEO| ഉത്തരാഖണ്ഡില്‍ ട്രെയിന്‍ 35 കിലോമീറ്റര്‍ പിന്നിലേക്കോടി; സാങ്കേതിക പ്രശ്‌നമെന്ന്‌ റിപോര്‍ട്ട്

VIDEO| ഉത്തരാഖണ്ഡില്‍ ട്രെയിന്‍ 35 കിലോമീറ്റര്‍ പിന്നിലേക്കോടി; സാങ്കേതിക പ്രശ്‌നമെന്ന്‌  റിപോര്‍ട്ട്

ഡല്‍ഹിയില്‍ നിന്നും ഉത്തരാഖണ്ഡിലെ തനക്പുരിലേക്ക് പുറപ്പൈട്ട ട്രെയിന്‍ 35 കിലോമീറ്റര്‍ പിന്നിലേക്ക് ഓടി. ഡല്‍ഹിയില്‍ നിന്ന് 330 കിലോമീറ്റര്‍ അകലെ ഖാട്ടിമയിലാണ് ട്രെയിന്‍ കിലോമീറ്ററുകളോളം പിന്നോട്ടോടിയ ശേഷം നിന്നത്.

യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന പൂര്‍ണഗിരി ജനശതാബ്ദി എക്സ്പ്രസാണ് പിന്നിലേക്ക് സഞ്ചരിച്ചത്. സാങ്കേതിക തകരാര്‍ മൂലമാണ് ട്രെയിന്‍ പിന്നിലേക്ക് സഞ്ചരിച്ചതാണ് റിപ്പോര്‍ട്ടുകള്‍. അമിത വേഗതയില്‍ പിന്നിലേക്കോടിയ ട്രെയിന്‍ ഖാത്തിമ എന്ന സ്ഥലത്ത് ചെന്നാണ് നിന്നത്. ഇവിടെ ട്രെയിന്‍ നിര്‍ത്തിയതിന് ശേഷം യാത്രക്കാരെ തനക്പുരിലേക്ക് ബസില്‍ അയച്ചു. ട്രാക്കില്‍ നില്‍ക്കുന്ന മൃഗത്തെ ഇടിക്കാതിരിക്കാനായി ലോക്കോ പൈലറ്റ് ബ്രേക്ക് ചവിട്ടിയതിനെത്തുടര്‍ന്നാണ് നിയന്ത്രണം വിട്ട ട്രെയിന്‍ പിന്നിലേക്ക് ഓടിയത്.


Next Story

Related Stories