TopTop
Begin typing your search above and press return to search.

ഇംഗ്ലണ്ടിലുള്ള റോമാക്കാരുടെ കുളിയിടം / ചിത്രങ്ങള്‍

ഇംഗ്ലണ്ടിലുള്ള റോമാക്കാരുടെ കുളിയിടം / ചിത്രങ്ങള്‍

പ്രകൃതിദത്തമായി ചൂടുവെള്ളം ഒഴുകുന്ന ചെറിയ ഒരു അരുവിയും അതിന് ചുറ്റും, പൊതു ജനങ്ങള്‍ക്ക് കുളിക്കാന്‍ വേണ്ടി റോമാക്കാര്‍ നിര്‍മിച്ച ഒരു സ്‌നാനഗോപുരവും ലോകത്തിലെ പ്രകൃതിദത്ത അത്ഭുതങ്ങളില്‍ ഒന്നായി ഇന്നും നിലനില്‍ക്കുന്നുണ്ട്. റോമന്‍ ബാത്ത് സ്പാ (Roman Bath Spa) എന്ന ഈ അത്ഭുതം റോമിലോ ഇറ്റലിയിലോ ആണന്ന് ധരിക്കരുത്. ഇംഗ്ലണ്ടിലെ ബാത്ത് എന്ന സ്ഥലത്താണ് ഈ അരുവിയും സ്‌നാന ഗോപുരവും സ്ഥിതി ചെയ്യുന്നത്.

എ.ഡി അറുപത് - എഴുപത് കാലഘട്ടത്തില്‍ റോമക്കാര്‍ ഇംഗ്ലണ്ടില്‍ കുടിയേറിയ കാലത്ത് കണ്ടെത്തിയ ചൂട് നീരരുവികളാണ് റോമന്‍ ബാത്ത് സ്പാ ആയി രൂപാന്തരം പ്രാപിച്ചത്. ഏകദേശം 300 വര്‍ഷങ്ങള്‍ക്കുള്ളില്‍ പണിതുയര്‍ത്തിയ സ്‌നാനഗോപുരവും, മ്യൂസിയവും, പമ്പ് റൂമും ഒക്കെ ചേര്‍ന്ന ഇവിടം യുനെസ്‌കോയുടെ പൈതൃക പുരാതന സ്ഥലങ്ങളില്‍ (UNESCO World Heritage Sites) ഉള്‍പ്പെട്ടതാണ്.

റോമന്‍ ബാത്ത് സ്പായിലേക്ക് തഫ്‌നിത ഫൈസല്‍ നടത്തിയ യാത്രയെക്കുറിച്ച് വായിക്കാം -

ഇംഗ്ലണ്ടിന്റെ തനതായ ഗ്രാമഭംഗിയില്‍ കുന്നുകളും താഴ്‌വരകളും നിറഞ്ഞ, തണുപ്പില്‍ കുളിച്ചു നില്‍ക്കുന്ന അതിമനോഹരമായ ബാത്ത് നഗരത്തിന്റെയും, സ്പായുടെയും, ബാത്ത് ആബേ പള്ളിയുടെയും (Abbey Church of Saint Peter and Saint Paul, Bath) ചിത്രങ്ങള്‍ കാണാം..

റോമന്‍ ബാത്ത് സ്പാ


ബാത്ത് നഗരം


ബാത്ത് ആബേ


ബാത്ത് പള്ളിയ്ക്കുള്ളിലെ ഗോഥിക് വാസ്തുകലകളും പെയിന്റിങ്ങുകളും


ബാത്ത് നഗരം


ബാത്ത് മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങളില്‍ ചിലത്




ചൂട് വെള്ളം ഒഴുകി വരുന്ന വലിയ ചാലുകളില്‍ ഒന്ന്









തഫ്നിത ഫൈസല്‍

തഫ്നിത ഫൈസല്‍

ടെക്കി, ട്രാവലര്‍, ട്രെക്കര്‍

Next Story

Related Stories