TopTop
Begin typing your search above and press return to search.

സീഷെല്‍സിലേക്കുള്ള മനോഹരമായ കപ്പല്‍ യാത്രക്ക് സഞ്ചാരികള്‍ ഇനി 2022 വരെ കാത്തിരിക്കണം

സീഷെല്‍സിലേക്കുള്ള മനോഹരമായ കപ്പല്‍ യാത്രക്ക് സഞ്ചാരികള്‍ ഇനി 2022 വരെ കാത്തിരിക്കണം

ക്രൂയിസ് ഷിപ്പ് സഞ്ചാരികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി സീഷെല്‍സ് (സേ ഷെല്‍സ് - Seychellse) ടൂറിസം ബോര്‍ഡ്. കൊറോണ വൈറസിന്റെ വ്യാപനം കാരണം, 2022 വരെ ക്രൂയിസ്-ഷിപ്പ് യാത്രക്കാരെ രാജ്യത്തിന്റെ തീരത്ത് അനുവദിക്കില്ലെന്ന് സീഷല്‍സ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സായ ടൂറിസം മേഖല ഗുരുതരാവസ്ഥയിലാണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ രോഗവ്യാപനം തടയാനായുള്ള മാര്‍ഗം എന്ന നിലയില്‍ 2021 അവസാനം വരെയും ഇവിടേക്കുള്ള ക്രൂയിസ് യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിരിക്കുകയാണെന്ന് സീഷെല്‍സ് ടൂറിസം ബോര്‍ഡ് വ്യത്കമാക്കി. അതേസമയം സീഷെല്‍സ് അന്താരാഷ്ട്ര വിമാനത്താളം ജൂണ്‍ ഒന്നിന് പുനരാരംഭിക്കും.

ഇന്ത്യന്‍ മഹാസമുദ്രത്തിലെ 115 ദ്വീപുകളുടെ സമൂഹമായ സീഷെല്‍സിലേക്ക് സഞ്ചാരികള്‍ എത്തുന്നത് തന്നെ ക്രൂയിസ് യാത്രകള്‍ക്കാണ്. മഡഗാസ്‌കര്‍ ദ്വീപിന് വടക്കുകിഴക്കായി ആഫ്രിക്കന്‍ വന്‍കരയില്‍ നിന്ന് 1,600 കിലോമീറ്റര്‍ അകലെയണ് സീഷെല്‍സിന്റെ സ്ഥാനം. ആകാശത്തിന്റെ സമുദ്രത്തിന്റെയും നീലിമയും വെളുപ്പും നല്‍കുന്ന മനോഹരമായ അന്തരീക്ഷത്തിലൂടെയുള്ള കപ്പല്‍യാത്രയ്ക്കായി ഹണിമൂണ്‍ കപ്പിള്‍സും ബേബിമൂണ്‍ ട്രിപ്പിനുള്ള ജോഡികളും ഏറ്റവും തിരഞ്ഞെടുക്കുന്ന ഒരു പ്രദേശമാണ് സീഷെല്‍സ്.

ഇവിടെ ആദ്യമായി എത്തിയവര്‍ ആസ്‌ട്രോനേഷ്യന്‍ നാവികയാത്രികരും പിന്നീട് മാലിദ്വീപിലെ ആളുകളും അറേബ്യന്‍ കച്ചവടക്കാരുമാണെന്നാണ് ചരിത്രകാരന്മാര്‍ കരുതുന്നത്. 1910 വരെ ഇവിടെ നിലവിലുണ്ടായിരുന്ന ശവക്കല്ലറകളാണ് ഈ നിഗമനത്തിലെത്താന്‍ കാരണമായി ഇവര്‍ ചൂണ്ടികാണിക്കുന്നത്. യൂറോപ്യന്മാര്‍ ആദ്യമായി ഈ ദ്വീപുകളെക്കുറിച്ച് രേഖപ്പെടുത്തിയത് 1502-ല്‍ വാസ്‌കോ ഡ ഗാമ അമിറാന്റസിലൂടെ കടന്നുപോയതാണ്. 1609ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ 'അസന്‍ഷന്‍' എന്ന കപ്പലിന്റെ നാലാമത്തെ യാത്രയില്‍ ഇവിടെ ഇറങ്ങി എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

1976-ല്‍ ബ്രിട്ടനില്‍ നിന്നും സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം, സീഷെല്‍സിന്റെ സമ്പദ്ഘടന ടൂറിസത്തില്‍ ഊന്നി വളരെയേറെ അഭിവൃദ്ധി പ്രാപിച്ചു. ഇന്ന് ആഫ്രിക്കയിലെ സ്വയംഭരണ രാജ്യങ്ങളില്‍ ഏറ്റവും ജനസംഖ്യ കുറവുള്ള രാജ്യമാണ് സീഷെല്‍സ്. സീഷെല്‍സിന് സമീപത്തുള്ള മറ്റ് രാജ്യങ്ങള്‍ പടിഞ്ഞാറ് സാന്‍സിബാറും തെക്ക് മൗറീഷ്യസ്, റിയൂണിയന്‍ തുടങ്ങിയവയും തെക്കു-പടിഞ്ഞാറ് കൊമോറസ്, മയോട്ടും വടക്കു-കിഴക്ക് മാലിദ്വീപുമാണ്

സീഷെല്‍സില്‍ ഉള്‍പ്പെടുന്ന വഹി, പ്രസ്‌ലിന്‍, ലാ, ഡീഗ തുടങ്ങിയ ദ്വീപുകളിലാണ് സഞ്ചാരികള്‍ കൂടുതലും എത്തുന്നത്. ബീച്ചുകള്‍ കഴിഞ്ഞാല്‍ സീഷെല്‍സിലെ പ്രസ്‌ലിന്‍ ദ്വീപിലെ സംരക്ഷിത വനഭൂമിയായ വാലിഡിമായി സഞ്ചാരികള്‍ക്ക് മികച്ച ഒരു അനുഭവമായിരിക്കും. ലോകത്ത് ഏറ്റവും വലിയ ഫലമുള്ള സസ്യം കൊക്കോ ഡി മെര്‍ വളരുന്ന പ്രദേശം കൂടിയാണ് ഇത്. ഈ ദ്വീപ സമൂഹത്തില്‍ സീഷെല്‍സ് ബുള്‍ബുള്‍, ചിലതരം പ്രാവുകള്‍, കറുത്ത തത്ത തുടങ്ങിയ പല അപൂര്‍വ പക്ഷികളും കാണപ്പെടുന്നുണ്ട്.


Next Story

Related Stories