TopTop
Begin typing your search above and press return to search.

മനുഷ്യ ശൃംഖലയിൽ പങ്കെടുത്ത മുസ്ലിം ലീഗ് നേതാവിന് സസ്‌പെന്‍ഷന്‍, 'ഇന്നല്ലെങ്കിൽ നാളെ' എല്ലാവരും യോജിക്കേണ്ടിവരുമെന്ന് നടപടി നേരിട്ട കെ എം ബഷീർ

മനുഷ്യ ശൃംഖലയിൽ പങ്കെടുത്ത  മുസ്ലിം ലീഗ് നേതാവിന് സസ്‌പെന്‍ഷന്‍,

ഇടത് പാർട്ടികളുടെ നേതൃത്വത്തിൽ പൗരത്വനിയമ ഭേദഗതിക്കെതിരെ സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുത്ത മുസ്‌ലിം ലീഗ് നേതാവിനെ പാർട്ടി സസ്പെൻഡ് ചെയ്തു. ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് കെ.എം. ബഷീറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മനുഷ്യ ശൃംഗലയിൽ പങ്കെടുത്തു, ലീഗ് നേതൃത്വത്തിനെതിരെ രംഗത്തെത്തി എന്നിവ ചൂണ്ടിക്കാട്ടിയാണ് നടപടി.

യുഡിഎഫ് പ്രവര്‍ത്തകര്‍ മനുഷ്യ ശൃംഖലയില്‍ പങ്കെടുത്തതിനെ സംബന്ധിച്ച് തർക്കങ്ങൾ നിലനിൽക്കെയാണ് ലീഗിലെ അച്ചടക്ക നടപടിയെന്നതും ശ്രദ്ധേയമാണ്. യുഡിഎഫ് തീരുമാനം ലംഘിച്ച്‌ ആരെങ്കിലും പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇടത് പരിപാടിയിൽ പ്രവർത്തകർ പങ്കെടുത്തത് വലിയകാര്യമാക്കേണ്ടതില്ലെന്നായിരുന്നു പികെ കുഞ്ഞാലിക്കുട്ടി എംപിയുടെ നിലപാട്. ഇതോടെ വിഷയത്തിൽ‌ ലീഗില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കെയാണ് ബഷീറിനെതിരായ നടപടിയെന്നതും ശ്രദ്ധേയമാണ്.

എന്നാൽ, ലോകം മുഴുവൻ ശ്രദ്ധിക്കുന്ന പ്രതിഷേധമാണ് ഇപ്പോൾ നടക്കുന്നത് എന്നും സിപിഎം എന്ന് മാത്രമല്ല മുസ്ലീം ജനപക്ഷത്ത് നിൽക്കുന്ന ഏത് സമരത്തിനും പിന്തുണ നൽകുന്നത് തുടരുമെന്നായിരുന്നു അച്ചടക്ക നടപടി സംബന്ധിച്ച വാർത്തകള്‍ക്ക് പിന്നാലെ കെഎം ബഷീര്‍ മാധ്യമങ്ങളോട് നടത്തിയ പ്രതികരണം. പൗരത്വ നിയമ ഭേദഗതിക്കെതിരായി ഇടത് മുന്നണി സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയിൽ പങ്കെടുത്തതിൽ ഒരു തെറ്റുമില്ല. ഇന്നല്ലെങ്കിൽ നാളെ എല്ലാവരും യോജിക്കേണ്ടിവരുമെന്നും മുസ്ലീംലീഗ് ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്‍റ് വ്യക്തമാക്കുന്നു.

അതേസമയം, മണ്ഡലം വൈസ് പ്രസിഡന്റിനെതിരെ നടപടിയെടുത്ത ലീഗ് നടപടിയെ പരിഹസിച്ച് മന്ത്രി ഡോ. കെടി ജലീൽ രംഗത്തെത്തി. ഇത്തരം നടപടികൾക്ക് ലീഗിന് വലിയ വിലകൊടുക്കേണ്ടിവരും. മനുഷ്യ ശൃംഗലയിൽ പങ്കെടുത്തവർക്ക് എതിരെ നടപടി എടുക്കാൻ ആണെങ്കിൽ ആയിരങ്ങൾക്കെതിരെ പാർട്ടി നടപടിയെടുക്കേണ്ടിവരുമെന്നും മന്ത്രി പ്രതികരിച്ചു. കൊച്ചിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കെടി ജലീൽ.


Next Story

Related Stories