TopTop
Begin typing your search above and press return to search.

ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങുന്നു: യാത്രക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങുന്നു: യാത്രക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മെയ് 25ന് ആഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കുകയാണ്. കോവിഡിനൊപ്പം ജീവിക്കാന്‍ തുടങ്ങുന്നതിന്റെ ആദ്യപടിയെന്ന തിരിച്ചറിവോടെ അതീവ ജാഗ്രതയോടെയാണ് ഇത്തരം യാത്രകള്‍ക്ക് തയ്യാറാകേണ്ടത്. സര്‍ക്കാര്‍ ഇതിനായി കര്‍ശനമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

എല്ലാ യാത്രക്കാരും കോവിഡ് ജാഗ്രതാ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നതാണ് വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങളിലൊന്ന്. ഒന്നിലധികം യാത്രക്കാർ ഒരു ടിക്കറ്റിൽ യാത്ര ചെയ്യുകയാണെങ്കിൽ അവരുടെ വിവരവും രജിസ്ട്രേഷൻ സമയത്ത് നൽകണം. രജിസ്ട്രേഷന്‍ സമയത്ത് നല്‍കുന്ന നമ്പരിലേക്ക് ക്യുആര്‍ കോഡ് അടങ്ങുന്ന യാത്രാ പെര്‍മിറ്റ് ലഭിക്കും. ബോര്‍ഡിങ് പാസ് നല്‍കുന്നതിനു മുമ്പ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്ന് എയര്‍ലൈന്‍ ജീവനക്കാര്‍ പരിശോധിക്കും.

വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് പോകാന്‍ സ്വന്തം വാഹനമോ വാടക വിളിച്ച വാഹനമോ ഉപയോഗിക്കാം. രോഗലക്ഷണങ്ങളില്ലാത്തവരെ മാത്രമേ ഇങ്ങനെ വീട്ടിലേക്ക് വിടൂ. വീട്ടില്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. രോഗലക്ഷണമുള്ളവരെ സര്‍ക്കാര്‍ ക്വാറന്റൈനിലേക്കോ ആശുപത്രിയിലേക്കോ മാറ്റൂം. ഹോം ക്വാറന്റൈന്‍ സൗകര്യമില്ലാത്തവരെ സര്‍ക്കാരിന്റെ ക്വാറന്റൈന്‍ സൗകര്യത്തിലേക്ക് മാറ്റും.

യാത്രക്കാരെ കൊണ്ടുപോകാനെത്തുന്ന വാഹനങ്ങള്‍ക്ക് മാത്രമായിരിക്കും വിമാനത്താവളത്തിലേക്ക് പ്രവേശനം കിട്ടുക. ലഗ്ഗേജുകളെല്ലാം വിമാനത്താവളത്തില്‍ വെച്ചു തന്നെ അണുവിമുക്തമാക്കണം. യാത്രക്കാര്‍‌ക്ക് സ്വന്തം ജില്ലയിലേക്ക് പോകാനുള്ള കെഎസ്ആര്‍ടിസി ബസ്സുകള്‍ ജില്ലാഭരണകൂടം തയ്യാറാക്കണം.


Next Story

Related Stories