TopTop
Begin typing your search above and press return to search.

പ്രധാനമന്ത്രി എത്തില്ല; ആലപ്പുഴ ബൈപ്പാസ് ജനുവരി 28ന് ഉദ്ഘാടനം ചെയ്യും

പ്രധാനമന്ത്രി എത്തില്ല; ആലപ്പുഴ ബൈപ്പാസ് ജനുവരി 28ന് ഉദ്ഘാടനം ചെയ്യും

നീണ്ട കാത്തിരിപ്പിന് ശേഷം ആലപ്പുഴ ബൈപ്പാസ് ജനുവരി 28ന് ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനത്തിന് എത്തില്ല. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗ്ഡകരിയും ചേര്‍ന്ന് ബൈപ്പാസ് ഉദ്ഘാടനം നിര്‍വഹിക്കും. നിലവില്‍ ബൈപ്പാസിന്റെ ഭാരപരിശോധന നടന്നുവരികയാണ്.

പ്രധാനമന്ത്രിക്ക് എത്താന്‍ അസൗകര്യം ഉണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് അറിയിപ്പ് ലഭിച്ചു. ഇതേ തുടര്‍ന്നാണ് ഉദ്ഘാടനത്തിനായി നിതിന്‍ ഗഡ്ക്കരി എത്തുന്നത്. പണി പൂര്‍ത്തിയാക്കിയെങ്കിലും പ്രധാനമന്ത്രിയുടെ സൗകര്യത്തിനായി ഇത്രയും ദിവസം കാത്തിരിക്കുകയായിരുന്നു സംസ്ഥാന സര്‍ക്കാര്‍. 34 വര്‍ഷത്തിന് മുന്‍പ് 1987ലാണ് ആലപ്പുഴ ബൈപ്പാസിന് തറക്കല്ലിട്ടത്. ദേശീയപാതയിലെ കൊമ്മാടിയില്‍ നിന്ന് തുടങ്ങി കടലിനോട് ചേര്‍ന്ന് 3.2 കിലോമീറ്റര്‍ എലിവേറ്റഡ് ഹൈവേ ആണ് കളര്‍കോട് ദേശീയപാതയിലെത്തുക. ബൈപ്പാസ് യാഥാര്‍ത്ഥ്യമായാല്‍ തിരുവനന്തപുരം ഭാഗത്തേക്കും എറണാകുളം ഭാഗത്തേക്കും പോകുന്നവര്‍ക്ക് ആലപ്പുഴ നഗരത്തിലെ ഗതാഗതക്കുരുക്കില്‍പ്പെടാതെ ആലപ്പുഴ ബീച്ചിനരികിലൂടെ യാത്ര ചെയ്യാന്‍ കഴിയും.


Next Story

Related Stories