തങ്ങള്‍ ആരെയെങ്കിലും കൊന്നിട്ടുണ്ടോയെന്നും ബോംബ് വെച്ചിട്ടുണ്ടോയെന്നും മുഖ്യമന്ത്രി തെളിയിക്കണമെന്ന് മാവോയിസ്റ്റുകള്‍ വിതരണം ചെയ്ത നോട്ടീസുകള്‍ വീട്ടില്‍ നിന്നും കണ്ടെത്തിയെന്നാരോപിച്ച് യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന അലന്, താഹ എന്നീ വിദ്യാര്‍ത്ഥികള്‍. മുഖ്യമന്ത്രി പറഞ്ഞതിനെക്കുറിച്ച് തങ്ങള്‍ക്കൊന്നും അറിയില്ല. മാവോയിസ്റ്റുകളാണെങ്കില്‍ അത് മുഖ്യമന്ത്രി തന്നെ തെളിയിക്കണമെന്നും അവര്‍ പറഞ്ഞു.
സിപിഎമ്മിനു വേണ്ടി വോട്ടുപിടിക്കാനും പോസ്റ്ററൊട്ടിക്കാനും തെണ്ടി നടന്നിരുന്നവരാണ് തങ്ങളെന്ന് താഹ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു ഇരുവരുടെയും പ്രതികരണം.
അതെസമയം കേസില്‍ എന്‍ഐഎ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. എന്‍ഐഎ കേസ് ഏറ്റെടുത്തതിനു ശേഷമാണ് ഈ നടപടി. തൃശ്ശൂരിലെ അതീവസുരക്ഷാ ജയിലിലേക്ക് ഇരുവരെയും മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്.