TopTop
Begin typing your search above and press return to search.

'കള്ളപ്പണക്കാരെ വിറപ്പിച്ച മോദിജിയുടെ പ്രസ്ഥാനത്തെ കൊടകര നുണകൊണ്ട് തളര്‍ത്താമെന്ന് കരുതരുത്'

കള്ളപ്പണക്കാരെ വിറപ്പിച്ച മോദിജിയുടെ പ്രസ്ഥാനത്തെ കൊടകര നുണകൊണ്ട് തളര്‍ത്താമെന്ന് കരുതരുത്

നോട്ട് നിരോധനത്തിലൂടെയും ഡിജിറ്റലൈസേഷനിലൂടെയും കള്ളപ്പണക്കാരെ വിറപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്ഥാനത്തെ കൊടകര നുണകൊണ്ട് തളര്‍ത്താമെന്ന് കരുതരുതെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി. പിണറായിയുടെ കഠാര രാഷ്ട്രീയത്തിനെതിരെ പൊരുതിനിന്ന ഒരു പ്രസ്ഥാനമാണ് കെ. സുരേന്ദ്രന്റേത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പിണറായിക്ക് തുടര്‍ഭരണം കിട്ടിയത് കിറ്റ് കൊടുത്തിട്ടു മാത്രമല്ല. കാശ് വാരിയെറിഞ്ഞിട്ടാണ്. 140 മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ കള്ളപ്പണം ഒഴുക്കിയത് എല്‍ഡിഎഫ് ആണെന്നും അബ്ദുള്ളക്കുട്ടി ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു.

അപമാനിക്കാം, പക്ഷെ ഒറ്റപ്പെടുത്താമെന്ന് കരുതേണ്ടെന്ന മുഖവുരയോടെയാണ് കുറിപ്പ്. കള്ളക്കേസ്‌കൊണ്ട് ഒരു കടുകുമണിതൂക്കം ഈ ദേശീയ പ്രസ്ഥാനത്തെ പിറകോട്ടടിപ്പിക്കാനാവില്ല. കേരളത്തിലെ ആദിവാസി നേതാവിനെ, സി.കെ ജാനുവിനെ നിങ്ങള്‍ വേട്ടയാടുന്നത് അധസ്ഥിത ജനത പൊറുക്കില്ല -ബിജെപി കേരള ഘടകം സംഘടിപ്പിച്ച പ്രതിഷേധ ജ്വാലയുടെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് അബ്ദുള്ളക്കുട്ടി പറയുന്നു.


Next Story

Related Stories