TopTop
Begin typing your search above and press return to search.

കൂത്തുപറമ്പിൽ വെടിയേറ്റ 'ജീവിക്കുന്ന രക്തസാക്ഷി' പുഷ്പന്‌റെ സഹോദരന്‍ ബിജെപിയില്‍ ചേര്‍ന്നു

കൂത്തുപറമ്പിൽ വെടിയേറ്റ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്‌റെ സഹോദരന്‍ ബിജെപിയില്‍ ചേര്‍ന്നു

കൂത്തുപറമ്പ് വെടിവയ്പിൽ പരിക്കേറ്റ് ശരീരം തളർന്ന 'ജീവിക്കുന്ന രക്തസാക്ഷി' എന്നറിയപ്പെടുന്ന പുഷ്പന്റെ സഹോദരന്‍ പി ശശി ബിജെപിയില്‍ ചേര്‍ന്നു. ബിജെപിയുടെ തലശ്ശേരി ഓഫീസില്‍ നടന്ന ചടങ്ങില്‍ ശശിക്ക് ബിജെപി സംസ്ഥാന സെക്രട്ടറി കെ പി പ്രകാശ് ബാബു അംഗത്വം നല്‍കി. വിവിധ വിഷയങ്ങളിലുള്ള സിപിഎം നിലപാടില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടതെന്ന് പി ശശി പറഞ്ഞു. പ്രകാശ് ബാബുവാണ് ഇക്കാര്യം അറിയിച്ചത്.

1994 നവംബർ 25ന് കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിൽ അർബൻ സഹകരണ ബാങ്ക് സായാഹ്‌നശാഖ ഉദ്‌ഘാടനത്തിനെത്തിയ മന്ത്രി എം.വി. രാഘവനെ സ്വാശ്രയ സമരത്തിന്റെ ഭാഗമായി തടയാൻ ശ്രമിച്ചതിനെ തുടർന്നാണ് വെടിവയ്പ്പുണ്ടായത്. വെടിവയ്‌പിൽ ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. രാജീവൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.വി. റോഷൻ, പ്രവർത്തകരായ വി. മധു, ഷിബുലാൽ, കുണ്ടുചിറ ബാബു എന്നിവർ കൊല്ലപ്പെട്ടു. പുഷ്‌പന് പുറമെ മാങ്ങാട്ടിടം മങ്ങാട് സജീവൻ, കൂത്തുപറമ്പ് ചാലിൽ സജീവൻ, തലശ്ശേരി കപ്പണപുങ്ങാംചേരി പ്രസാദ് എന്നിവർക്കു പരുക്കേറ്റു.




Next Story

Related Stories