TopTop
Begin typing your search above and press return to search.

കേരളത്തിന് 2,373 കോടി രൂപ അധികമായി കടമെടുക്കാന്‍ അനുമതി; വ്യവസായ സൗഹൃദ റാങ്ക് ഉയരും

കേരളത്തിന് 2,373 കോടി രൂപ അധികമായി കടമെടുക്കാന്‍ അനുമതി; വ്യവസായ സൗഹൃദ റാങ്ക് ഉയരും

സംസ്ഥാനത്തിന് 2,373 കോടി രൂപ അധികമായി കടമെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. കേന്ദ്ര സര്‍ക്കാരിന്റെ ഈസ് ഓഫ് ഡൂയിങ് ബിസിനസിന്റെ ഭാഗമായുള്ള പരിഷ്‌കരണ നടപടികള്‍ നടപ്പാക്കിയതിന്റെ ഭാഗമായാണ് അധിക വായ്പ എടുക്കാന്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം അനുമതി നല്‍കിയത്. ഇത്തരത്തില്‍ വായ്പയെടുക്കാന്‍ അനുമതി ലഭിക്കുന്ന എട്ടാമത്തെ സംസ്ഥാനമാണ് കേരളം. ഇതോടെ, ഇതോടെ കേരളത്തിന്റെ വ്യവസായ സൗഹൃദ റാങ്ക് ഉയരും.

ആന്ധ്രാപ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാന്‍, തമിഴ്നാട്, തെലുങ്കാന എന്നീ സംസ്ഥാനങ്ങള്‍ക്കാണ് മുമ്പ് ഇത്തരത്തില്‍ അനുമതി നല്‍കിയിട്ടുള്ളത്. ഈ സംസ്ഥാനങ്ങള്‍ക്ക് 23,149 കോടി രൂപ കടമെടുക്കാനുള്ള അനുമതിയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്നത്.


Next Story

Related Stories