TopTop
Begin typing your search above and press return to search.

പൗരത്വ നിയമത്തിന് പിന്നാലെ വാര്‍ഡ് വിഭജനം; സര്‍ക്കാരും ഗവര്‍ണറും നേര്‍ക്കുനേര്‍, പോര് മുറുകുന്നു

പൗരത്വ നിയമത്തിന് പിന്നാലെ വാര്‍ഡ് വിഭജനം; സര്‍ക്കാരും ഗവര്‍ണറും നേര്‍ക്കുനേര്‍, പോര് മുറുകുന്നു

പൗരത്വ നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയതിന് പിന്നാലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദം മുറുകുന്നു. ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിയും ഉള്‍പ്പെടെ വ്യാഴാഴ്ച രംഗത്തെത്തി. പൗരത്വം വിഷയത്തിന് പിന്നാലെ വാര്‍ഡ് വിഭജനം സംബന്ധിച്ച ഓര്‍ഡിനന്‍സിനെതിരെയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തടസം നിന്നതിന് പിന്നാലെയാണ് പരോക്ഷമായെങ്കിലും മുഖ്യമന്ത്രിയുള്‍പ്പെടെ പ്രതികരണവുമായി രംഗത്തെത്തിയത്.

തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം സംബന്ധിച്ച ഒാര്‍ഡിന്‍സ് വിഷയത്തില്‍ താന്‍ റബര്‍ സ്റ്റാമ്ബല്ലെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തന്നെയാണ് വ്യാഴാഴ്ച വാക്പോരിന് തുടക്കമിട്ടത്. താനുള്‍പ്പെടെ ആരും നിയമത്തിന് മുകളില്ലല്ല എന്ന് ഉറപ്പാക്കും, തന്റെ മുന്നിലുള്ള ഫയലുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങള്‍ ചോദിക്കുകയാണ് ചെയ്തതെന്നായിരുന്നു ഗവണറുടെ നിലപട്. എന്നാല്‍ പൗരത്വവിഷത്തിലെ നിലപാടുമായി ഇതിന് ബന്ധമില്ലെന്നും സര്‍ക്കാരുമായി കലഹത്തിനില്ല ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയില്‍ പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കിയതിനോട് ഇപ്പോഴും എതിര്‍പ്പാണെന്ന വ്യക്തമാക്കിയ അദ്ദേഹം പൗരത്വവിഷയത്തില്‍ സുപ്രീംകോടതി സമീപിക്കാനുള്ള നീക്കം പ്രോട്ടോക്കോള്‍ ലംഘനമാണെന്നും ആരോപിച്ചു. സംസ്ഥാനത്തിന്‍റെ തലവന്‍ എന്ന രീതിയില്‍ തന്നെ ഇക്കാര്യം അറിയിക്കേണ്ടതായിരുന്നു. വാര്‍ത്തകള്‍ കണ്ടിട്ടല്ല ഇക്കാര്യം അറിയേണ്ടതെന്നും ഗവര്‍ണര്‍ തിരുവനന്തപുരത്ത് സര്‍ക്കാരിനെതിരെ തുറന്നടിച്ചു.

അതേസമയം, മലപ്പുറത്ത് സംഘടിപ്പിച്ച മലപ്പുറത്ത് സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ റാലിയില്‍ സംസാരിക്കവെയാണ് ഗവര്‍ണര്‍‌ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ പേരെടുത്ത് പറയാതെ മുഖ്യമന്ത്രി വിമര്‍ശിച്ചത്. സംസ്ഥാന നിയമസഭയ്ക്ക് മേല്‍ റെസിഡന്റുമാര്‍ ഇല്ലെന്ന് ഓര്‍ക്കുന്നത് നല്ലതാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. 'പണ്ട് നാട്ടുരാജാക്കന്‍മാരുടെ മീതെ റസിഡന്റുമാരുണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാരിനുമീതെ അങ്ങനെയൊരു പദവിയില്ല. അറിയാത്തവര്‍ ഭരണഘടന വായിച്ചുപഠിക്കണം' മുഖ്യമന്ത്രി പറഞ്ഞു.

പിന്നാലെ, ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തി. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഭരണഘടന മനസിലാക്കിയിട്ടില്ലെന്നായിരുന്നു യെച്ചൂരിയുടെ വിമര്‍ശനം. ഗവര്‍ണറുടെ നിലപാട് ദൗര്‍ഭാഗ്യമെന്ന് പറഞ്ഞ യെച്ചൂരി, സംസ്ഥാനത്തിന്റേയും നിയമസഭയുടെയും അധികാരങ്ങള്‍ എന്തെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മനസ്സിലായിട്ടില്ലെന്നും പറഞ്ഞു. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്താവനകളായിരിക്കണം ഗവര്‍ണര്‍ നടത്തേണ്ടതെന്ന് പറഞ്ഞ യെച്ചൂരി, നിര്‍ഭാഗ്യവശാല്‍ അതിന് വിരുദ്ധമായ പരാമര്‍ശങ്ങള്‍ ആണ് ഗവര്‍ണര്‍ നടത്തുന്നതെന്നും യെച്ചുരി പ്രതികരിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

പിന്നാലെ, എല്‍ ഡി എഫ് കണ്‍വീനര്‍ എ.വിജയരാഘവനും ഗവര്‍‌ക്കെതിരെ രംഗത്തെത്തി. ഭരണഘടനപരമായ ഉത്തരവാദിത്വം നിറവേറ്റുന്നതിന് പകരം രാഷ്ട്രീയ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വിധേയമായുള്ള ഗവര്‍ണറുടെ നിലപാട് വിചിത്രമെന്നായിരുന്നു എല്‍ ഡി എഫ് കണ്‍വീനറുടെ പരാമര്‍ശം. സര്‍ക്കാര്‍ നയപരമായി എടുക്കുന്ന സമീപനങ്ങളെ ചോദ്യം ചെയ്യുന്നത് ഗവര്‍ണര്‍ക്ക് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു സമീപനം കേരളത്തില്‍ മുന്‍പ് ഒരു ഗവര്‍ണറും സ്വീകരിച്ചിട്ടില്ലെന്നും കുറ്റപ്പെടുത്തി.

എന്നാല്‍, തദേശവാര്‍ഡ് വിഭജന ഓര്‍ഡിനന്‍സ് അംഗീകരിക്കരുതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇടതുമുന്നണിയുടെ രാഷ്ട്രീയനേട്ടത്തിനാണ് വാര്‍ഡ് വിഭജനം. ഒപ്പിടരുതെന്ന ആവശ്യവുമായി ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. ഡല്‍ഹിയില്‍ മാധ്യങ്ങളോട് സംസാകരിക്കവെയായിരുന്നു പ്രതികരണം. കുട്ടനാട് തിരഞ്ഞെടുപ്പിന് മുമ്ബ് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കരുതെന്ന ഗൂഡലക്ഷ്യമാണ് സര്‍ക്കാരിനുള്ളതെന്ന് അനില്‍ അക്കര എം.എല്‍എയും ആരോപിച്ചു.


Next Story

Related Stories