TopTop
Begin typing your search above and press return to search.

കെഎസ്ആര്‍ടിസി പുനരുദ്ധാരണത്തിന് പുതിയ പാക്കേജ്; സ്ഥിരം ജീവനക്കാര്‍ക്ക് 1500 രൂപ ഇടക്കാല ആശ്വാസം, എംപാനലുകാരെ പിരിച്ചു വിടില്ല

കെഎസ്ആര്‍ടിസി പുനരുദ്ധാരണത്തിന് പുതിയ പാക്കേജ്; സ്ഥിരം ജീവനക്കാര്‍ക്ക് 1500 രൂപ ഇടക്കാല ആശ്വാസം, എംപാനലുകാരെ പിരിച്ചു വിടില്ല

കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണത്തിന് പുതിയ പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 2012നുശേഷം ശമ്പളപരിഷ്‌ക്കരണം നടപ്പിലായിട്ടില്ലാത്ത സാഹചര്യത്തില്‍ സ്ഥിരം ജീവനക്കാര്‍ക്ക് പ്രതിമാസം 1500 രൂപ ഇടക്കാല ആശ്വാസം അനുവദിക്കും. ഇതിനായി 255 കോടി രൂപ അടിയന്തിരമായി അനുവദിക്കും. കെഎസ്ആര്‍ടിസി സര്‍ക്കാരിന് നല്‍കാനുള്ള 941 കോടി രൂപയുടെ പലിശ എഴുതി തള്ളും. എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടില്ലെന്നും അവര്‍ക്ക് അനുബന്ധ സ്ഥാപനമായ സ്വിഫ്റ്റില്‍ ജോലി നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ജീവനക്കാര്‍ക്ക് പ്രതിമാസം 1500 രൂപ ഇടക്കാല ആശ്വാസം നല്‍കുന്നതിനുള്ള അധിക തുക സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് നല്‍കും. ശമ്പള പരിഷ്‌കരണത്തിനുള്ള ചര്‍ച്ചകളും ആരംഭിക്കും. സര്‍ക്കാറിന്റെ നേതൃത്വത്തില്‍ കണ്‍സോര്‍ഷ്യവുമായി ചര്‍ച്ച ചെയ്ത് കെഎസ്ആര്‍ടിസിക്ക് പുതിയ വായ്പാ പദ്ധതി ഏര്‍പ്പെടുത്തും. എംപാനല്‍ ജീവനക്കാരെ പിരിച്ചു വിടില്ല. കോടതിവിധിയുടെ അടിസ്ഥാനത്തില്‍, 10 വര്‍ഷം സേവനമുള്ളവരെയും പിഎസ്സി, എംപ്ലോയ്‌മെന്റ് വഴി വന്നവരെയും മാത്രമേ സ്ഥിരപ്പെടുത്താനാകൂ. ബാക്കിയുള്ളവര്‍ക്ക് കെഎസ്ആര്‍ടിസിയുടെ ഉപകമ്പനിയായ സ്വിഫ്റ്റില്‍ ജോലി നല്‍കും. സ്‌കാനിയ, ദീര്‍ഘദൂര ബസുകള്‍, പുതുതായി വാങ്ങുന്ന ബസുകള്‍ തുടങ്ങിയവ സ്വിഫ്റ്റ് വഴിയാകും പ്രവര്‍ത്തിക്കുക.

961 കോടിയുടെ പലിശ എഴുതിത്തള്ളുന്നതിനൊപ്പം 3194 കോടിയുടെ വായ്പ ഓഹരിയായി മാറ്റും. കെഎസ്ആര്‍ടിസിയുടെ സ്ഥലങ്ങള്‍ക്ക് കോര്‍പറേഷനു ബാധ്യതയില്ലാത്ത രീതിയില്‍ പട്ടയം നല്‍കും. ചെലവു ചുരുക്കല്‍ നടപടികള്‍ സ്വീകരിക്കും. വരവ്-ചെലവ് അന്തരം മുന്നു വര്‍ഷം കൊണ്ട് 500 കോടിയായി മാറ്റാനാണ് ആലോചിക്കുന്നത്. നടപ്പുവര്‍ഷം രണ്ടായിരത്തിലധികം കോടിയുടെ സഹായമം ലഭ്യമാക്കി. കഴിഞ്ഞ രണ്ടു വര്‍ഷവും 1000 കോടിവീതം നല്‍കി. ആകെ 4160 കോടിയുടെ ധനസഹായമാണ് ഈ സര്‍ക്കാര്‍ നല്‍കിയത്. യുഡിഎഫ് കാലത്ത് കെഎസ്ആര്‍ടിസിക്ക് ആകെ നല്‍കിയ സഹായം 1220 കോടിയായിരുന്നെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


Next Story

Related Stories