TopTop
Begin typing your search above and press return to search.

'കോവിഡ് വ്യാപനം കൂടിയേക്കും; എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ക്ക് റിട്ടേണിങ് ഓഫീസര്‍മാര്‍, ടെലി മെഡിസിന്‍ കൂടുതല്‍ ഫലപ്രദമാക്കണം'

കോവിഡ് വ്യാപനം കൂടിയേക്കും; എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ക്ക് റിട്ടേണിങ് ഓഫീസര്‍മാര്‍, ടെലി മെഡിസിന്‍ കൂടുതല്‍ ഫലപ്രദമാക്കണം

സംസ്ഥാനത്ത് കോവിഡ് വ്യാപനം വരുംദിവസങ്ങളില്‍ കൂടിയേക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്നുനില്‍ക്കുകയാണ്. രോഗവ്യാപനം വര്‍ധിച്ചേക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. അത് നല്ല രീതിയില്‍ കുറയ്ക്കാനാകണം. കോവിഡുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ക്ക് തെരഞ്ഞെടുപ്പിലെ റിട്ടേണിങ് ഓഫീസര്‍മാരെ നിയോഗിക്കും. ടെലി മെഡിസിന്‍ കൂടുതല്‍ ഫലപ്രദമാക്കണം. രോഗികള്‍ക്കായി കിടക്കകള്‍ വര്‍ധിപ്പിക്കുന്ന കാര്യത്തിലും നടപടികളുണ്ടാകും. വരുംദിവസങ്ങളിലെ സാഹചര്യം അനുസരിച്ച് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അടുത്ത രണ്ടാഴ്ച കോവിഡുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ നടത്തും. തെരഞ്ഞെടുപ്പിലെ റിട്ടേണിങ് ഓഫീസര്‍മാരെ അതിനായി നിയോഗിക്കും. ടെലി മെഡിസിന്‍ കൂടുതല്‍ ഫലപ്രദമാക്കണം. വിക്ടേഴ്‌സ് ചാനല്‍ വഴി രോഗികള്‍ക്കു കണ്‍സള്‍ട്ടേഷന്‍ നടത്താനും സൗകര്യമൊരുക്കും. ഒരു രോഗി ഒരു തവണ ബന്ധപ്പെട്ട് വീണ്ടും ബന്ധപ്പെടുമ്പോള്‍ അതേ ഡോക്ടറെ ബന്ധപ്പെടാവുന്ന സൗകര്യം വേണം. ഇക്കാര്യത്തില്‍ സ്വകാര്യ ഡോക്ടര്‍മാരും പങ്കുവഹിക്കണം. രോഗികള്‍ക്കായി കിടക്കകള്‍ വര്‍ധിപ്പിക്കുന്ന പ്രശ്‌നത്തില്‍ കെടിഡിസി ഉള്‍പ്പെടെ ഹോട്ടലുകളുടെ സൗകര്യം ഉപയോഗിക്കും. അവശ്യ സാധനങ്ങള്‍ ഓണ്‍ലൈനായി വിതരണം ചെയ്യണം. സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍, ഹോര്‍ട്ടികോര്‍പ്പ്, കണ്‍സ്യൂമര്‍ഫെഡ് എല്ലാവരും ഇക്കാര്യം ശ്രദ്ധിക്കണം. സ്വാശ്രയ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വാക്‌സിന്‍ ഉടന്‍ നല്‍കും. മൃഗ ചികിത്സകര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കും.

നിലവില്‍ മെയ് ഒമ്പത് വരെയാണ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. വരുംദിവസങ്ങളിലെ സാഹചര്യങ്ങള്‍ പരിശോധിച്ച ശേഷം മാത്രമാകും നിയന്ത്രണം നീട്ടുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക. രോഗ വ്യാപനം നിയന്ത്രിക്കാന്‍ ആവശ്യമായ നടപടികള്‍ക്ക് മാത്രമാണ് മുന്‍ഗണന കൊടുക്കുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


Next Story

Related Stories