TopTop

'ഇവിടൊരു സർക്കാരുണ്ട്, ആരുടെയും സന്നദ്ധ പ്രവർത്തനം ഇപ്പോൾ വേണ്ട', അറസ്റ്റ് ചെയ്യുമെന്ന് കാസറഗോഡ് കളക്ടർ, ഇന്നത്തെ പരിശോധനാ ഫലങ്ങൾ നിർണായകം

കോവിഡ് 19 കൂടുതൽ പേർക്ക് ബാധിച്ച കാസറഗോഡ് ജില്ലയില്‍ ഇന്നത്തെ പരിശോധനാ ഫലങ്ങൾ നിർണായകമെന്ന് ജില്ലാ കളക്ടർ ഡോ. സജിത്ത് ബാബു. ഇന്ന് സങ്കീർണമാണ്, ജില്ലയിൽ സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് ഇന്നത്തെ പരിശോധനാഫലം വരുമ്പോൾ അറിയാം. 75 സാമ്പിളുകളാണ് ഇന്ന് മാത്രം പരിശോധനയ്ക്ക് അയച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇപ്പോഴും ആശങ്കയുണ്ട്. രണ്ടാമത്തെ രോഗിയിൽ നിന്നും ഏഴാമത്തെ രോഗിയിലേക്ക് എത്തിയ 20 മിനിറ്റിന്റെ പകർച്ച. അതാണ് ആശങ്കപ്പെടുത്തുന്നത്. മറ്റെല്ലാം നിയന്ത്രണ വിധേയമാണ്. രണ്ട് മുന്ന് പേഷ്യന്റ്സിന്റെ കോൺടാക്ടുകളിൽ നിന്നുള്ളവരുടെ പരിശോധനാ ഫലങ്ങള്‍ ഉൾപ്പെടെയാണ് ഇന്ന് വരാനുള്ളതെന്നും അദ്ദേഹം അറിയിച്ചു. എരിയാൽ സ്വദേശിയുടെ സമ്പർക്ക പട്ടികയുൾപ്പെടെയാണ് ഇന്ന് പരിശോധിക്കുന്നത്.

അതേസമയം, ജില്ലയിൽ സന്നദ്ധ പ്രവർത്തനം നടത്തുന്നവരെ കണ്ടാൽ അപ്പോൾ തന്നെ അറസ്റ്റ് ചെയ്യാനാണ് നിർദേശം നൽകിയിരിക്കുന്നതെന്നും കളക്ടർ അറിയിച്ചു. ജില്ലയിൽ ഒരാളുടെയും സന്നദ്ധ പ്രവർത്തനം ഇപ്പോൾ ആവശ്യമില്ല. ഇവിടെ സർക്കാറുണ്ട്, അര് ഇടപെടണം എന്ന് സർക്കാർ പറയും. അനുമതി ഇല്ലാതെ ജില്ലയിൽ സന്നദ്ധ പ്രവർത്തനം നടത്തരുത്. ഇത്തരം പ്രവർത്തനങ്ങളുായി ആരെങ്കിലും തെരുവിൽ ഇറങ്ങിയാൽ അറസ്റ്റ് ചെയ്യുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.

അതേസമയം, ജില്ലയിലെ രോഗികളെ കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്നും അദ്ദേഹം അറിയിച്ചു. മംഗളുരു പാത അടച്ചത് കൊണ്ടാണ് ഇവരെ കണ്ണൂരിലേക്ക് മാറ്റാൻ തീരുമാനിച്ചത്. കാസർകോട് ജനറൽ ആശുപത്രിയിൽ ഒരു അസിസ്റ്റന്റ് സൂപ്രണ്ട് അധികമായി നിയമിച്ചുവെന്നും കളക്ടർ അറിയിച്ചു.


Next Story

Related Stories