ചട്ടലംഘനം ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. വോട്ടെടുപ്പ് ദിവസം മുഖ്യമന്ത്രി നടത്തിയ ദേവഗണങ്ങള്‍ എല്‍ഡിഎഫിനൊപ്പം എന്ന പരാമര്‍ശം പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനിയാണ് പരാതി നല്‍കിയത്.
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ വിമര്‍ശനത്തിനു മറുപടിയായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. അയ്യപ്പന് അടക്കമുള്ള ദേവഗണങ്ങള്‍ എല്‍ഡിഎഫിനൊപ്പമാണ് എന്നായിരുന്നു വോട്ട് ചെയ്തശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്. കേരളത്തില്‍ ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നും വിശ്വാസികളുടെ പ്രതിഷേധം അവസാനിച്ചിട്ടില്ലെന്നുമായിരുന്നു സുകുമാരന്‍ നായരുടെ പ്രസ്താവന.