Top

ആ 3,348 കോടി എവിടെ? വകമാറ്റി ചിലവഴിച്ചോ എന്ന് സിഎജി

ആ 3,348 കോടി എവിടെ? വകമാറ്റി ചിലവഴിച്ചോ എന്ന് സിഎജി

സംസ്ഥാന സര്‍ക്കാര്‍ സോഷ്യല്‍ സെക്യൂരിറ്റി സെസ്സ് ആയി പിരിച്ചെടുത്ത തുക എവിടെ പോയെന്ന് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍. സാമൂഹ്യ സുരക്ഷ പദ്ധതികള്‍ക്കായ സംസ്ഥാന സര്‍ക്കാര്‍ പിരിച്ചെടുത്ത തുക വകമാറ്റി ചിലവഴിച്ചോ എന്നും സംശയിക്കുന്നതായും ഇതുമായി ബന്ധപ്പെട്ട് സി ആന്റ് എ ജി സര്‍ക്കാരിനോട് വിശദീകരണം തേടിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

സര്‍ക്കാര്‍ സിഎജിയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടിൽ സെസ്സ് വഴി ശേഖരിച്ച പണം സാമൂഹ്യ സുരക്ഷ പദ്ധതികള്‍ക്കായി ചിലവഴിച്ചതിന്റെ രേഖകളില്ലെന്ന് സി എ ജി വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്. സെസ് സ്വീകരിച്ചതിന്റെയോ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്കായി ചിലവഴിച്ചതിന്റൈയോ രേഖകള്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച രേഖകളിലെന്ന് സിഎജി ചൂണ്ടിക്കാട്ടി. ഇക്കാര്യം ചൂണ്ടികാണിച്ച് അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസര്‍ സാമൂഹ്യ നീതി വകുപ്പിന്റെ ഡയറക്ടര്‍ക്ക് കത്തയച്ചു.
2008-09 മുതലാണ് കേരളത്തില്‍ സാമൂഹ സുരക്ഷ പദ്ധതികള്‍ക്കായി സെസ്സ് ഏര്‍പ്പെടുത്തിയത്. ബിവറേജസ് കോര്‍പ്പറേഷന്‍ വഴി വില്‍ക്കുന്ന മദ്യത്തിനാണ് തുടക്കത്തില്‍ ഒരു ശതമാനവും പിന്നീട് 10 ശതമാനവും സെസ്സ് ഏര്‍പ്പെടുത്തിയത്. 2008-09 ല്‍ 3.45 കോടി രൂപയാണ് പിരിഞ്ഞു കിട്ടിയതെങ്കില്‍ 2007-18 ല്‍ അത് 3448.07 കോടി രൂപയായി ഉയര്‍ന്നു. ആകെ ഈ കാലയളവില 3448.07 കോടി രൂപയാണ് സെസ്സ് ഇനത്തില്‍ സര്‍ക്കാരിന് പിരിഞ്ഞുകിട്ടിയത്. സിഎജി ചില സംശയങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും ഇതേക്കുറിച്ച് പരിശോധിച്ച് വരികയാണെന്നും സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ വ്യക്തമാക്കിയതായും ഡയറക്ടര്‍ ഷീബ ജോര്‍ജ്ജ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു


Next Story

Related Stories