TopTop
Begin typing your search above and press return to search.

തദ്ദേശ തെരഞ്ഞെടുപ്പില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടില്ല; തൊലിപ്പുറത്തെ ചികിത്സ കൊണ്ട് കാര്യമില്ലെന്ന് കെ.സി ജോസഫ്

തദ്ദേശ തെരഞ്ഞെടുപ്പില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടില്ല; തൊലിപ്പുറത്തെ ചികിത്സ കൊണ്ട് കാര്യമില്ലെന്ന് കെ.സി ജോസഫ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തിരിച്ചടിയില്‍ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ കെ.സി ജോസഫ്. കനത്ത തിരിച്ചടി നേരിട്ടതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസ് നേതൃത്വത്തിനാണെന്നാണ് കെ സി ജോസഫിന്റെ പ്രതികരണം. തൊലിപ്പുറത്തെ ചികിത്സ കൊണ്ട് കാര്യമില്ലെന്ന് സൂചിപ്പിച്ച കെ.സി ജോസഫ് ലോക്സഭാ തെരഞ്ഞെടുപ്പിലെ ജയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ മതിമറന്നു പോയെന്നും കുറ്റപ്പെടുത്തി. തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വി മൂടിവെയ്ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടന്നെന്നും അദ്ദേഹം പറഞ്ഞു.

താഴേതലം മുതല്‍ നേതൃതലം വരെ അഴിച്ചുപണി വേണം. കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയെ മാത്രം പഴി പറയുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ നിന്ന് കോണ്‍ഗ്രസ് പാഠം ഉള്‍ക്കൊണ്ടില്ല. പ്രതിപക്ഷ നേതാവ് ആരാകണമെന്നത് കൂടിയാലോചന നടത്തി തീരുമാനിക്കണം.കോണ്‍ഗ്രസ് ഇങ്ങനെയൊരു പരാജയം പ്രതീക്ഷിച്ചിരുന്നില്ല. ചെറിയ മാര്‍ജിനില്‍ എല്‍ഡിഎഫോ യുഡിഎഫോ വരും എന്നാണ് കരുതിയത്. ഞെട്ടിച്ചുകൊണ്ടാണ് ഫലം പുറത്തുവന്നത്. കൗണ്ടിംഗ് വരെ ഇങ്ങനെയൊരു തരംഗമുണ്ടാകുമെന്ന് ആരും പറഞ്ഞിരുന്നില്ല. എല്‍ഡിഎഫിന്റെ ഭരണ പരാജയത്തിന് തിരിച്ചടി തെരഞ്ഞെടുപ്പിലുണ്ടാകുമെന്ന് പ്രതീക്ഷിച്ചുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് കെപിസിസി അധ്യക്ഷന്‍ രാജിവെയ്ക്കണമെന്നും വന്‍ അഴിച്ചുപണി വേണമെന്നും പാര്‍ട്ടിയ്ക്കകത്തുനിന്ന് ഒളിഞ്ഞും തെളിഞ്ഞും ആരോപണമുയരുന്ന പശ്ചാത്തലത്തിലാണ് കെസി ജോസഫിന്റെ പരസ്യ പ്രതികരണം. മുതിര്‍ന്ന നേതാവ് ആര്യാടന്‍ മുഹമ്മദും കോണ്‍ഗ്രസ് നേതൃത്വത്തിനുനേരെ വിമര്‍ശനവുമായി രംഗത്തെത്തി. മുതിര്‍ന്ന നേതാവ് ആര്യാടന്‍ മുഹമ്മദും കോണ്‍ഗ്രസ് നേതൃത്വത്തിനുനേരെ വിമര്‍ശനവുമായി രംഗത്തെത്തി. സംസ്ഥാനത്ത് തീരെ പ്രതീക്ഷിക്കാത്ത പരാജയമാണ് യുഡിഎഫിന് ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തെറ്റുകളില്‍ നിന്നും പാഠം പഠിക്കാന്‍ തയ്യാറാകണമെന്നും ശ്രദ്ധ ചെലുത്തി പ്രവര്‍ത്തിക്കണമെന്നും ആര്യാടന്‍ മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.


Next Story

Related Stories