TopTop

ഭാഗ്യക്കുറി തൊഴിലാളികള്‍ക്കും 1000 രൂപ വീതം; പെന്‍ഷന്‍ വിതരണം 27 മുതല്‍ നടക്കും

ഭാഗ്യക്കുറി തൊഴിലാളികള്‍ക്കും 1000 രൂപ വീതം; പെന്‍ഷന്‍ വിതരണം 27 മുതല്‍ നടക്കും

സംസ്ഥാനത്ത് സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ 27 മുതല്‍ വിതരണം ചെയ്യും. രണ്ട് മാസത്തെ പെന്‍ഷനാണ് നേരത്തെ നല്‍കുന്നത്. ഇതിനായി 1203 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ 43,21,494 പേര്‍ക്കാണ് ലഭിക്കുക. ഇതിനായി 1054 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

ലോട്ടറി തൊഴിലാളികള്‍ക്കും 1000 രൂപ വീതം ലഭിക്കും. ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധിയിലെ സജീവമായ അംഗങ്ങള്‍ക്കും പെന്‍ഷന്‍കാര്‍ക്കുമാണ് ഈ സഹായം ലഭിക്കുക. ഇതിനായി 5 കോടി രൂപ നീക്കിവെച്ചു.

കൊറോണവ്യാപനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വന്ന നിയന്ത്രണങ്ങള്‍ തൊഴിലാളികളെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.


Next Story

Related Stories