TopTop

വ്യവസായ വകുപ്പ് സെക്രട്ടറി എൻകെ ബിജു 100 മരത്തൈ നടണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്

വ്യവസായ വകുപ്പ് സെക്രട്ടറി എൻകെ ബിജു 100 മരത്തൈ നടണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്

കോടതി നിർദ്ദേശം പാലിക്കാതിരുന്ന വ്യവസായ വകുപ്പ് ഡയറക്ടർ കെ ബിജു നൂറ് വൃക്ഷത്തൈ നടണമെന്ന് ഹൈക്കോടതി. തൈകള്‍ നടേണ്ട സ്ഥലങ്ങള്‍ വനംവകുപ്പ് നിർദ്ദേശിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. 2017ലെ ഒരു കേസിലാണ് ജസ്റ്റിസ് അമിത് രാവലിന്റേതാണ് ഉത്തരവ്.

ചില കെമിക്കൽ കമ്പനികളുടെ സെയിൽസ് ടാക്സ് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട ചില പരാതികൾ വ്യവസായ വകുപ്പിന്റെ കൈവശമുണ്ടായിരുന്നു. ഇതിന്മേൽ അടിയന്തിരമായി ചില നടപടികൾ സ്വീകരിക്കാൻ കോടതി നിർദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ നടപടിയെടുക്കേണ്ടിയിരുന്ന വ്യവസായ വകുപ്പ് ഡയറക്ടർ നടപടിയൊന്നും എടുത്തില്ല. ഇതാണ് ഇപ്പോഴത്തെ ഉത്തരവിന് കാരണമായിരിക്കുന്നത്.

ആദ്യം ഉദ്യോഗസ്ഥന്റെ ശമ്പളത്തിൽ നിന്ന് 40,000 രൂപ പിടിച്ചെടുക്കാനാണ് കോടതി നിർദ്ദേശിച്ചത്. ഇതിനെ അഭിഭാഷകൻ എതിർത്തു. എങ്കിൽ കുഷ്ഠരോഗാശുപത്രിയിൽ സേവനം ചെയ്യട്ടെ എന്നായി. എന്നാൽ കേരളത്തിൽ ഇപ്പോള്‍ കുഷ്ഠരോഗം കാര്യമായിട്ടില്ല എന്നും അത് പ്രായോഗികമല്ലെന്നും അഭിഭാഷകൻ അറിയിച്ചു. എന്നാൽ മരങ്ങള്‍ നടട്ടെ എന്നായി കോടതി. അങ്ങനെ അതിൽ ഉറപ്പിച്ചു.


Next Story

Related Stories