TopTop

പാലക്കാട്ടെ കൊവിഡ് രോഗിയുടെ സമ്പർക്ക പട്ടിക സങ്കീർണം, ബാങ്കിലും പള്ളികളിലും പോയി, ‌മകൻ കെഎസ്ആർടിസി കണ്ടക്ടർ, ആരോഗ്യവകുപ്പ് യാത്രക്കാരെ തിരയുന്നു

പാലക്കാട്ടെ കൊവിഡ് രോഗിയുടെ സമ്പർക്ക പട്ടിക സങ്കീർണം, ബാങ്കിലും പള്ളികളിലും പോയി, ‌മകൻ കെഎസ്ആർടിസി കണ്ടക്ടർ, ആരോഗ്യവകുപ്പ് യാത്രക്കാരെ തിരയുന്നു

പാലക്കാട് ജില്ലയിൽ കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച വ്യക്തിയുടെ റൂട്ട് മാപ്പ് തയ്യാറാക്കൽ അധികൃതർക്ക് വെല്ലുവിളിയാവുന്നു. കഴിഞ്ഞ 13 ന് ദുബായിൽ നിന്ന് നാട്ടിലെത്തിയ കാരക്കുറിശ്ശി സ്വദേശിയുടെ സ‍ഞ്ചാര പാതയാണ് അധികൃതർക്ക് വെല്ലുവിളിയാവുന്നത്.

13 കരിപ്പൂർ വിമാനത്താവളം വഴിയാണ് ഇയാൾ നാട്ടിൽ തിരിച്ചെത്തുന്നത്. പിന്നാലെ നാട്ടിലെ പല പരിപാടികളിലും ഇയാൾ ഭാഗമായിരുന്നു. നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദേശം പാലിക്കാതെ ബാങ്കുകള്‍, പള്ളി അടക്കം പല സ്ഥലങ്ങളിലും ഇദ്ദേഹം സന്ദർശനം നടത്തി. പിന്നാലെ മാര്‍ച്ച് 21 ന് ശേഷമാത്രമായിരുന്നു നിരീക്ഷണത്തിലേക്ക് മാറിയതും.

ഇദ്ദേഹത്തിന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളവരെയടക്കം കണ്ടെത്തുക എന്നതാണ് ഇപ്പോഴത്തെ വലിയ വെല്ലുവിളി. അതിനിടെ, മകൻ കെഎസ്ആർടിസി കണ്ടക്ടർ ആണെന്നതും വലിയ അശങ്ക സൃഷ്ടിക്കുന്നുണ്ട്. പ്രാഥമിക സമ്പര്‍ക്ക പട്ടികയിൽ പെട്ട ഇയാൾ പിതാവ് മടങ്ങിയെത്തിയതിന്ശേഷം ദീര്‍ഘ ദൂര ബസ്സുകളിൽ ഉള്‍പ്പെടെ രണ്ട് ദിവസം ഡ്യൂട്ടിയെടുത്തിട്ടുണ്ട്.

മാര്‍ച്ച് 17ന് ഇദ്ദേഹം മണ്ണാര്‍ക്കാട് നിന്ന് അട്ടപ്പാടി വഴി കോയമ്പത്തൂരിലേക്കും മാര്‍ച്ച് 18ന് പാലക്കാട്-തിരുവനന്തപുരം റൂട്ടിലും ഡ്യൂട്ടിയെടുത്തു. ഈ ബസ്സില്‍ യാത്ര ചെയ്തവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നും നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.



Next Story

Related Stories