TopTop
Begin typing your search above and press return to search.

കോവിഡ് രോഗികള്‍ക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ തപാല്‍ വോട്ട്, പിടിച്ച ശമ്പളം പിഎഫിലേക്ക്; മന്ത്രി സഭായോഗത്തിൽ നിർണായക തീരുമാനങ്ങള്‍

കോവിഡ് രോഗികള്‍ക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ തപാല്‍ വോട്ട്,  പിടിച്ച ശമ്പളം പിഎഫിലേക്ക്; മന്ത്രി സഭായോഗത്തിൽ നിർണായക തീരുമാനങ്ങള്‍

കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പില്‍ ഉള്‍പ്പെടെ മാറ്റങ്ങള്‍ വരുത്താന്‍ മന്ത്രിസഭാ യോഗ തീരുമാനം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കോവിഡ് രോഗികള്‍ക്കും കിടപ്പ് രോഗികള്‍ക്കും തപാല്‍ വോട്ട് ഏര്‍പ്പെടുത്താനാണ് തീരുമാനം. ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കി.

വോട്ടെടുപ്പ് സമയം ഒരു മണിക്കൂര്‍ നീട്ടുന്നത് ഉള്‍പ്പെടെ വ്യവസ്ഥ ചെയ്യുന്നതാണ് പഞ്ചായത്ത്രാജ്, മുനിസിപ്പാലിറ്റി നിയമങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ടുള്ള പുതിയ ഓര്‍ഡിനന്‍സ്. വോട്ടെടുപ്പിന്റെ സമയം രാവിലെ ഏഴ് മുതല്‍ വൈകിട്ട് 6 വരെയാക്കിയാണ് ദീര്‍ഘിപ്പിച്ചത്. വോട്ടെടുപ്പിന് തലേ ദിവസം രോഗം സ്ഥിരീകരിച്ചാല്‍ എന്ത് ചെയ്യുമെന്ന വിഷയത്തില്‍ കമ്മിഷന് ഉചിതമായ തീരുമാനമെടുക്കാമെന്ന ധാരണയും യോഗത്തില്‍ ഉയര്‍ന്നതായാണ് വിവരം.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം പിടിച്ചത് തിരികെ നല്‍കാനും മന്ത്രി സഭാ യോഗത്തില്‍ തീരുമാനമായി. ഇരുപത് ശതമാനം ശമ്പളം വീതം അഞ്ച്മാസമായി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ഈ തുക പിഎഫില്‍ ലയിപ്പിക്കാനാണ് തീരുമാനം. ഒന്‍പത് ശതമാനം പലിശയോടെയാകും തുക പി എഫില്‍ ലയിപ്പിക്കുക.

Next Story

Related Stories