TopTop
Begin typing your search above and press return to search.

ചക്ക വീണ് പരിക്കേറ്റെത്തിയയാള്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു; രോഗം എങ്ങനെ പകര്‍ന്നു കിട്ടിയെന്ന് വ്യക്തമല്ല

ചക്ക വീണ് പരിക്കേറ്റെത്തിയയാള്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു; രോഗം എങ്ങനെ പകര്‍ന്നു കിട്ടിയെന്ന് വ്യക്തമല്ല

തലയില്‍ ചക്ക വീണതിനെത്തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയ യുവാവിന് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇയാള്‍ക്ക് എങ്ങനെയാണ് രോഗം പകര്‍ന്നു കിട്ടിയതെന്ന് വ്യക്തമല്ല. മറ്റ് രോഗങ്ങള്‍ക്ക് ചികിത്സ തേടിയെത്തിയ രണ്ടുപേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചത് ആശങ്ക കൂട്ടുന്നുണ്ട്. ഈ മൂന്നു പേര്‍ക്കും എങ്ങനെയാണ് രോഗം പകര്‍ന്നതെന്ന് ഇപ്പോഴും കണ്ടുപിടിക്കാനായിട്ടില്ല.

ചക്ക വീണ് പരിക്കേറ്റയാള്‍ കാസറഗോഡ് സ്വദേശിയാണ്. ഇദ്ദേഹത്തിന് ശസ്ത്രക്രിയ ആവശ്യമായിരുന്നു. കാസറഗോഡ് സ്വദേശിയാണ് എന്ന കാരണത്താലാണ് സ്രവപരിശോധനകൂടി നടത്താമെന്ന് തീരുമാനിച്ചത്. ഇന്നലെ ഫലം വന്നപ്പോള്‍ പൊസിറ്റിവാണ്.

കണ്ണൂരിലെ വിമാനത്താവള ഉദ്യോഗസ്ഥനായ യുവാവിനും സമാനമായ രീതിയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗലക്ഷണങ്ങള്‌ കാണിക്കാതിരുന്ന ഇദ്ദേഹത്തെ ബൈക്കപകടത്തില്‍ പെട്ടപ്പോഴാണ് ആശുപത്രിയിലെത്തിച്ചതും കോവിഡ് ടെസ്റ്റ് നടത്തിയതും.

നാഡീസംബന്ധമായ ശസ്ത്രക്രിയയ്ക്കെത്തിയ ധര്‍മടം സ്വദേശിനിയെ ടെസ്റ്റ് ചെയ്തപ്പോഴും കോവിഡ് പൊസിറ്റീവായിരുന്നു. കണ്ണൂരുകാരിയായതിനാലാണ് ലക്ഷണങ്ങളൊന്നും കാണിക്കാതിരുന്നിട്ടും ടെസ്റ്റിനയച്ചത്. ഇന്നലെ ഇവരുടെ ഭര്‍ത്താവിന്റെ ഫലവും വന്നു. അതും പൊസിറ്റീവാണ്.

ഈ കേസുകളില്‍ രോഗം എങ്ങനെ പകര്‍ന്നുവെന്നത് വ്യക്തമല്ലെന്നതും ആര്‍ക്കും രോഗലക്ഷണമില്ലായെന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്. ഇത്തരം രോഗികളില്‍ നിന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധിക്കുന്നുണ്ട്. തലശ്ശേരി ജനറൽ ആശുപത്രിയിലും ജില്ലാ ആശുപത്രിയിലുമായി ഇതിനകം 6 ആരോഗ്യപ്രവർത്തകർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.


Next Story

Related Stories