TopTop
Begin typing your search above and press return to search.

കളങ്കിതരുടെ ആ പട്ടികയില്‍ ഇനി കെ എം മാണിയില്ല, കഴിഞ്ഞ മന്ത്രിസഭയിലെ അഴിമതിക്കാരുടെ കൂട്ടത്തില്‍ നിന്ന് കേരള കോണ്‍. നേതാവിനെ ഒഴിവാക്കി ദേശാഭിമാനി

കളങ്കിതരുടെ ആ പട്ടികയില്‍ ഇനി കെ എം മാണിയില്ല, കഴിഞ്ഞ മന്ത്രിസഭയിലെ അഴിമതിക്കാരുടെ കൂട്ടത്തില്‍ നിന്ന് കേരള കോണ്‍. നേതാവിനെ ഒഴിവാക്കി ദേശാഭിമാനി

കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തെ ഇടതുപക്ഷത്തേക്ക് ഔപചാരികമായി ഇന്നത്തെ ഇടതുപക്ഷം മുന്നണി യോഗം ഉള്‍പ്പെടുത്തുമെന്നാണ് കരുതുന്നത്. ഇതിന് മുന്നോടിയായി കെ എം മാണിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും എതിരായ എല്ലാ ആരോപണങ്ങളും സിപിഎം അവസാനിപ്പിച്ചിരുന്നു. മാണിക്കെതിരായ പ്രധാന ആരോപണമായിരുന്നു ബാര്‍ കോഴ. അഴിമതി ആരോപണം മാണിതെറ്റുക്കാരനല്ലെന്ന് അറിഞ്ഞുകൊണ്ടാണ് സമരം നടത്തിയതെന്ന് കണ്‍വീനര്‍ എ വിജയരാഘവന്‍ പറയുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടി പത്രം ഒരുപടി കൂടി കടന്ന് ബാര്‍ കോഴ ആരോപണത്തില്‍നിന്ന് കെ എം മാണിയെ പൂര്‍ണമായി ഒഴിവാക്കിയിരക്കയാണ്. ഇന്ന് പുറത്തിറങ്ങിയ ദേശാഭിമാനി പത്രത്തിലാണ് ഹോ അതെന്തെരു കോഴക്കാലം എന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതില്‍ കെ എം മാണിയില്ല. കഴിഞ്ഞ യുഡിഎഫ് കാലം അത്രപെട്ടന്ന് കേരളത്തിന് മറക്കാനാകില്ല എന്ന ഉപതലക്കെട്ടോടെയാണ് പത്രം റിപ്പോര്‍്ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കേസുകൾ നേരിടുന്നവരെക്കുറിച്ചാണ് റിപ്പോർട്ട്. അതിൽ അന്തരിച്ച കെ എം മാണിയില്ലെന്നതാണ് റിപ്പോർട്ടിൽ അദ്ദേഹത്തെ പരമാർശിക്കാതിരിക്കാനുള്ള സാങ്കേതിക കാരണം. എന്നാൽ കഴിഞ്ഞ യുഡിഎഫ് കാലത്തെ അഴിമതി അത്രപെട്ടന്ന് മറക്കാൻ കഴിയുന്നതല്ലെന്ന് പറഞ്ഞാണ് റിപ്പോർട്ട് തുടങ്ങുന്നത്. അതിൽ എന്നാൽ അക്കാലത്ത് ഉയർത്തിയ ഏറ്റവും വലിയ ആരോപണത്തെക്കറിച്ചോ അതുമായി ബന്ധപ്പെട്ട അന്നത്തെ മന്ത്രിയെ കുറിച്ചോ പരാമർശമില്ലെന്നതാണ് ശ്രദ്ധേയം.



ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ എട്ട് മന്ത്രിമാര്‍ക്കെതിരായ കേസുകളാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. ഈ മന്ത്രിമാര്‍ക്കെതിരെ ചൂണ്ടികാണിച്ച കേസുകളില്‍ ബാര്‍ കോഴക്കേസും ഉണ്ട്. എന്നാല്‍ രാജി ആവശ്യപ്പെട്ട് ഇടതുപക്ഷം സമരം ചെയ്ത കെ എം മാണിയില്ല. കെ ബാബുവിനെതിരെ മാത്രമാണ് ബാര്‍ കോഴക്കേസ് പരമാര്‍ശിക്കപ്പെട്ടിരിക്കുന്നത. എം സി ഖമറുദ്ദീന്‍, കെ എം ഷാജി എന്നിവര്‍ക്കെതിരായ ആരോപണങ്ങളും പത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കഴി്ഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സിപിഎം ഉയര്‍ത്തികൊണ്ടുവന്ന ഏറ്റവും വലിയ അഴിമതി ആരോപണം കെ എം മാണിക്കെതിരെയായിരുന്നു.



Next Story

Related Stories